ad
Deshabhimani

ചുരം ആറാംവളവിൽ ലോറി കുടുങ്ങി; ഗതാഗതം സ്തംഭിച്ചു

a

താമരശേരി ചുരം ആറാം വളവിൽ കുടുങ്ങിയ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു

avatar
സ്വന്തം ലേഖകൻ

Published on Jun 16, 2026, 02:19 AM | 1 min read

താമരശേരി

താമരശേരി ചുരം ആറാം വളവിൽ ലോറികുടുങ്ങി മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഞായർ രാത്രി 11 ഓടെയാണ് ചുരമിറങ്ങുന്ന മൾട്ടി ആക്സിൽ ചരക്കുലോറി യന്ത്രത്തകരാറിനെ തുടർന്ന് ആറാംവളവിൽ കുടുങ്ങിയത്. ചുരത്തിലെ ഏറ്റവും വീതികുറവുള്ള വളവിൽ ലോറി വിലങ്ങനെ നിന്നുപോയതോടെ ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് കടന്നുപോകാനായത്. ഗതാഗതക്കുരുക്കിൽപ്പെട്ട ആംബുലൻസുകളിൽനിന്ന് രോഗികളെ മറ്റ് ആംബുലൻസുകളിലേക്ക് മാറ്റിയാണ്‌ ആശുപത്രികളിലെത്തിച്ചത്‌. വളവിന് ഇരുവശവും കിലോമീറ്ററുകളോളം വാഹനങ്ങൾ വരിയിൽ കുടുങ്ങിക്കിടന്നു.

എസ്കവേറ്റർ ഉപയോഗിച്ച് വാഹനം നീക്കാൻ രാത്രി പന്ത്രണ്ടരയോടെ ശ്രമിച്ചെങ്കിലും നടന്നില്ല. അടിവാരത്തുനിന്ന്‌ വലിയ ക്രെയിനെത്തിച്ച് രണ്ടോടെയാണ്‌ ലോറി മാറ്റിയത്‌. ഹൈവേ പൊലീസിന്റെയും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരുടെയും നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home