ഫുട്ബോൾ ചരിത്രം: പ്രഭാഷണം സംഘടിപ്പിച്ചു

തമ്മനം വിനോദ ലൈബ്രറിയിൽ ‘ഫുട്ബോൾ ചരിത്രം’ എന്ന വിഷയത്തിൽ എ എൻ രവീന്ദ്രദാസ് പ്രഭാഷണം നടത്തുന്നു
കൊച്ചി
തമ്മനം വിനോദ ലൈബ്രറി ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി ‘ഫുട്ബോൾ ചരിത്രം’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.
സ്പോർട്സ് ലേഖകനും ഗ്രന്ഥകാരനുമായ എ എൻ രവീന്ദ്രദാസ് പ്രഭാഷണം നടത്തി. തുടർന്ന് ഇന്ത്യൻ ഫുട്ബോൾ താരം കെ എ ആൻസൻ ഫുട്ബോൾ അനുഭവങ്ങൾ പങ്കുവച്ചു. ലൈബ്രറി പ്രസിഡന്റ് കെ എൻ ലെനിൻ അധ്യക്ഷനായി.
ബി കെ രാജൻ, കെ എൻ വേണുഗോപാൽ, കെ എ യൂനസ്, ഹുസൈൻ കോതാറത്ത് തുടങ്ങിയവർ സംസാരിച്ചു.










0 comments