ad
Deshabhimani

print edition അധ്യാപകരുടെ ഡ്യൂട്ടി; ആശങ്കയ്‌ക്ക്‌ 
പരിഹാരമില്ല

school teacher census duty
വെബ് ഡെസ്ക്

Published on Jun 16, 2026, 01:19 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മൂന്നിലൊന്ന്‌ അധ്യാപകരെയും സെൻസസ്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ച്‌ സംസ്ഥാന സർക്കാർ. സ്‌കൂൾ പ്രവർത്തനം താളംതെറ്റുമെന്ന ആശങ്കയ്‌ക്ക്‌ പരിഹാരം കാണാതെയാണ്‌ നടപടി. സെൻസസിന്റെ ഒന്നാംഘട്ടം ജൂലൈ ഒന്നിന്‌ തുടങ്ങാനിരിക്കെ അധ്യാപകരെ വിന്യസിക്കുന്പോഴുള്ള പ്രതിസന്ധി മറികടക്കാൻ എന്തുചെയ്യുമെന്ന്‌ സർക്കാരിനും വ്യക്തതയില്ല.


പരിഹാരം കാണേണ്ടത്‌ സർക്കാരാണെന്നും വിഷയത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും സെൻസസ്‌ സംസ്ഥാന നോഡൽ ഓഫീസർ കെ ബിജു പറഞ്ഞു. ഡ്യൂട്ടി ഓഫ്‌ കൊടുക്കുന്നതും 90ശതമാനം അധ്യാപകർക്കും ഡ്യൂട്ടിയുള്ള സ്‌കൂളിൽ എന്ത്‌ നടപടി വേണമെന്നും വരുംദിവസങ്ങളിൽ സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


സെൻസസിന്റെ ക്രമീകരണങ്ങളുടെ ചുമതല സംസ്ഥാന സർക്കാരിനാണ്‌. പൊതുഭരണ വകുപ്പാണ്‌ സംസ്ഥാന നോഡൽ ഏജൻസി. സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലെ 60,000 അധ്യാപകർക്കാണ്‌ സെൻസസ്‌ ഡ്യൂട്ടി. വിവരങ്ങൾ ശേഖരിക്കേണ്ട അധ്യാപകർക്ക്‌ പൂർണമായും സ്‌കൂ‍ളിൽനിന്ന്‌ വിട്ട്‌ നിൽക്കേണ്ടിവരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home