print edition വലകുലുക്കി, ഹൃദയം വിലക്കി

മോണ്ടറി: ലോകകപ്പിൽ ടുണീഷ്യക്കെതിരായ അരങ്ങേറ്റ മത്സരത്തിൽ ഏഴാം മിനിറ്റിൽ തന്നെ ഗോളടിച്ചെങ്കിലും സ്വീഡന്റെ കൗമാരതാരം യാസിൻ അയാരി ആഘോഷിച്ചതേയില്ല. ആകാശത്തേക്ക് കൈകളുയർത്തി. മൈതാനത്ത് നിശബ്ദത പാലിച്ചു. അതിന് പിന്നിലൊരു കഥയുണ്ടായിരുന്നു. യാസിന്റെ അച്ഛൻ അസൂസ് അയാരി ജനിച്ചതും വളർന്നതും ടുണീഷ്യയിലായിരുന്നു. അമ്മ മൊറോക്കോക്കാരിയും. അച്ഛന്റെ ജന്മനാടിനോടുള്ള ബഹുമാന സൂചകമായാണ് ഗോളാഘോഷത്തിൽ നിന്ന് അയാരി വിട്ടുനിന്നത്.
18ാം വയസിൽ ടുണീഷ്യക്കായി കളിക്കാൻ ക്ഷണമുണ്ടായിരുന്നെങ്കിലും സ്വീഡന് വേണ്ടി കളിക്കാനായിരുന്നു അച്ഛന്റെ ഉപദേശം. അയാരിയുടെ ഇരട്ടഗോൾ കരുത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് സ്വീഡന്റെ ജയം. അലക്‌സാണ്ടർ ഇസാക്, വിക്‌ടർ യോക്കെറെസ്, മാറ്റിയസ് സ്വാൻബർഗ് എന്നിവരും ലക്ഷ്യം കണ്ടു. ഒമർ റെകികിന്റെ വകയായിരുന്നു ടുണീഷ്യയുടെ ആശ്വാസഗോൾ.
ടുണീഷ്യൻ കോച്ച് പുറത്ത്
മോണ്ടറി: സ്വീഡനെതിരായ 5–1ന്റെ തോൽവിക്ക് പിന്നാലെ പരിശീലകൻ സാബ്രി ലമോച്ചിയെ പുറത്താക്കി ടുണീഷ്യ. ഇൗ വർഷം ജനുവരിയിലാണ് ഫ്രഞ്ചുകാരൻ ചുമതലയേറ്റത്. ലോകകപ്പിന്റെ ചരിത്രത്തിൽ ടൂർണമെന്റിനിടെ പുറത്താകുന്ന നാലാമത്തെ പരിശീലകനാണ്.









0 comments