ad
Deshabhimani

ആശാൻ സ്‌മാരകവും 
അവഗണനയിൽ

ashan

ആശാൻ സ്‌മാരകത്തിലെ തൂലികാശിൽപ്പം തുരുമ്പെടുത്ത നിലയിൽ

വെബ് ഡെസ്ക്

Published on Jul 16, 2026, 02:30 AM | 1 min read

ഹരിപ്പാട്

പല്ലന കുമാരകോടിയിലെ മഹാകവി കുമാരനാശാൻ സ്‌മാരകം സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം നാശത്തിന്റെ വക്കിൽ. ആശാൻ സ്‌മൃതിമണ്ഡപത്തിന്‌ മുകളിലുള്ള തൂലികാശിൽപ്പം തുരുമ്പെടുത്ത്‌ അടർന്നുവീഴുന്ന അവസ്ഥയിലാണ്. അടിയന്തരമായി നടക്കേണ്ട അറ്റകുറ്റപ്പണികളും മുടങ്ങി. 
 സ്‌മാരകവും പരിസരം കാടുപിടിച്ച്‌ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി. കെയർ ടേക്കറായി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്‌തിരുന്നയാൾക്ക് ശമ്പളവും ലഭിക്കുന്നില്ല. യുഡിഎഫ്‌ ഭരണത്തിലെത്തിയപ്പോൾ എൽഡിഎഫ്‌ സർക്കാർ നിയമിച്ച ഭരണസമിതി രാജിവച്ചിരുന്നു. പകരം ക്രമീകരണമൊരുക്കാൻ സാംസ്‌കാരികവകുപ്പിന്‌ കഴിഞ്ഞിട്ടില്ല. സ്‌മാരകം സന്ദർശിക്കുന്ന വിദ്യാർഥികളടക്കമുള്ളവർക്ക്‌ കാര്യങ്ങൾ വിശദീകരിച്ച്‌ നൽകാൻ ജീവനക്കാരുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home