ad
Deshabhimani

"നവം ആരോഗ്യ ആര്യാട് 'പദ്ധതിയുമായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത്‌

budget

ആര്യാട് ബ്ലോക്ക് പഞ്ചായത്ത്‌ ബജറ്റ് വൈസ് പ്രസിഡന്റ് എൻ പി സ്നേഹജൻ അവതരിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Mar 01, 2026, 02:17 AM | 1 min read

​മാരാരിക്കുളം

ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ അടുത്ത അഞ്ചുവർഷം "നവം ആരോഗ്യ ആര്യാട് ' എന്ന പദ്ധതി ആര്യാട് ബ്ലോക്ക് പഞ്ചായത്ത്‌ നടപ്പാക്കും. ബജറ്റിൽ ഇതിനായി 54 ലക്ഷം രൂപ വകയിരുത്തി. ശുചിത്വ അവബോധം കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിന് കാർബൺ ന്യൂട്രൽ, ആർട്ട് ലാബ് എന്നീ പദ്ധതികൾക്കായി 35 ലക്ഷം രൂപ വകയിരുത്തി. നോളജ് ഇക്കോണമി മിഷൻ വഴി ചെറുപ്പക്കാർക്ക് 100 സ്റ്റാർട്ട് അപ് പദ്ധതികളിലൂടെ തൊഴിൽ നൽകും. ചാണക ഡ്രയർ യൂണിറ്റും തൊഴിലാളികളുടെ ലേബർ ബാങ്ക് സജ്ജമാക്കാനും 1.20 കോടി രൂപ വകയിരുത്തി . ​ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ 84 വാർഡുകളിലും വയോജന സൗഹൃദക്കൂട്ടങ്ങൾ രൂപീകരിച്ച് എല്ലാ മാസവും ആരോഗ്യ പരിശോധന നടത്തും. ബ്ലോക്ക് പഞ്ചായത്തിന് മിനി സിവിൽ സ്റ്റേഷൻ ഒരുക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ 14 ഡിവിഷനുകളിലും അടിസ്ഥാന സൗകര്യ വികസനത്തിനായി 75 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഘടക സ്ഥാപനങ്ങൾ ഐഎസ്ഒ നിലയിലാക്കാൻ 30 ലക്ഷം രൂപയും വകയിരുത്തി. ​18, 41,32,983 രൂപ വരവും 18,31,67,874 രൂപ ചെലവും 9,65,109 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എൻ പി സ്നേഹജൻ അവതരിപ്പിച്ചു. പ്രസിഡന്റ് പി ഡി ശ്രീദേവി അധ്യക്ഷയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home