ഭിന്നശേഷി കുട്ടികളുടെ കലാമേള

കൊല്ലകടവ് മാത്തുണ്ണി മാത്യൂസ് ട്രെയിനിങ് സെന്റര്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാമേള സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
കൊല്ലകടവ് മാത്തുണ്ണി മാത്യൂസ് ട്രെയിനിങ് സെന്റര്‍ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികള്‍ക്ക് കലാമേള സംഘടിപ്പിച്ചു. നൂറിലധികം കുട്ടികൾ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കടയ്‌ക്കാട് ഗുഡ് എർത്ത് സെന്ററിൽ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ട്രെയിനിങ് സെന്റർ പ്രമോട്ടർ റോയി കെ യോഹന്നാൻ അധ്യക്ഷനായി. ചടങ്ങില്‍ ആട് വളർത്തൽ പദ്ധതി പഞ്ചായത്ത് വൈസ്-പ്രസിഡന്റ് ഷിദ് മുഹമ്മദ് ഉദ്ഘാടനംചെയ്തു. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് കെ ജി ശ്രീകുമാരി, എബി കുര്യാക്കോസ്, രാധാകൃഷ്ണൻ, രാജൻ കൈപ്പള്ളി, പാസ്റ്റർ ഏബ്രഹാം ജോർജ്, റെജി ടി സ്കറിയ എന്നിവർ സംസാരിച്ചു. ലിംകാ ബുക്ക് ഓഫ് റെക്കോഡ്സ് ജേതാവും കീബോർഡ് കലാകാരനുമായ മുഹമ്മദ് യാസീൻ അവതരിപ്പിച്ച സംഗീതപരിപാടിയും അരങ്ങറി.









0 comments