ad
Deshabhimani

അനുമോദന സമ്മേളനം

പുതിയവിള കൊപ്പാറേത്ത് എച്ച്‌എസ്‌എസിൽ എൻഡോവ്മെന്റ് വിതരണവും അനുമോദന സമ്മേളനവും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

പുതിയവിള കൊപ്പാറേത്ത് എച്ച്‌എസ്‌എസിൽ എൻഡോവ്മെന്റ് വിതരണവും അനുമോദന സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 05, 2026, 12:55 AM | 1 min read

കായംകുളം
പുതിയവിള കൊപ്പാറേത്ത് എച്ച്‌എസ്‌എസിൽ അനുമോദന സമ്മേളനവും എൻഡോവ്മെന്റ് വിതരണവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ-്‌തു. പിടിഎ പ്രസിഡന്റ് സി ഹരികുമാർ അധ്യക്ഷനായി. പൂർവവിദ്യാർഥിയും ദേവികുളങ്ങര ഗവ. ആയുർവേദ മെഡിക്കൽ ഓഫീസറുമായ ഡോ. അഖില പ്രസൂണിനെ അനുമോദിച്ചു. എസ്എസ്എൽസി കുട്ടികൾക്ക്‌ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷിയും പ്ലസ്ടു കുട്ടികൾക്ക്‌ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എ അജിത്തും യുഎസ്എസ് വിജയികൾക്ക്‌ പഞ്ചായത്തംഗം തയ്യിൽ പ്രസന്നകുമാരിയും എൻഡോവ്മെന്റ് വിതരണംചെയ-്‌തു. 1, പ്ലസ്‌ടു ക്ലാസുകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഏർപ്പെടുത്തിയ ഉപഹാരങ്ങളും മികച്ച കായികതാരത്തിനുള്ള പി എസ് മർഫി എൻഡോവ്മെന്റും ചടങ്ങിൽ നൽകി. സ-്‌കൂൾ മാനേജർ പി ചന്ദ്രമോഹൻ, പ്രഥമാധ്യാപിക ആർ ദീപ, എൻ ലാലമ്മ, ആർ ദീപക്, എ ഷൈനി, ബി ബിജു, വി ആർ അജിത്പ്രകാശ്, സി പി പ്രിയങ്ക, ബേബി പി നായർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home