അനുമോദന സമ്മേളനം

വെട്ടിയാർ ടിഎംവിഎം ഹൈസ്കൂളിൽ അനുമോദന സമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
വെട്ടിയാർ ടിഎംവിഎം ഹൈസ്‌കൂളിൽനിന്ന് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും വിവിധ സംസ്ഥാന ദേശീയ മത്സരങ്ങളിലെ വിജയികളെയും എം എസ് അരുൺകുമാര്‍ എംഎൽഎ അനുമോദിച്ചു. ക്യാഷ് അവാർഡ് സമ്മാനിച്ചു. പിടിഎ പ്രസിഡന്റ് കെ രാജേഷ് അധ്യക്ഷനായി. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, രമ്യ, ബെനസീർ, സുനിൽ, രവീന്ദ്രൻ, ഷീനു കോശി എന്നിവർ സംസാരിച്ചു. യു ഷീജ സ്വാഗതം പറഞ്ഞു.









0 comments