ലഹരിവിരുദ്ധ സംഗമവും വിന്നേഴ്‌സ് അസംബ്ലിയും

ഇസ്‌കഫ് ലഹരിവിരുദ്ധ സംഗമവും വിന്നേഴസ് അസംബ്ലിയും ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്യുന്നു
കായംകുളം
ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ–ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ് (ഇസ്‌കഫ്) കായംകുളം റീജണൽ കമ്മിറ്റി ലഹരിവിരുദ്ധ സംഗമവും എസ്എസ്എൽസി എ പ്ലസ് വിന്നേഴസ് അസംബ്ലിയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്‌തു. ഇസ്‌കഫ് റീജണൽ പ്രസിഡന്റ് അശ്വതി അധ്യക്ഷയായി. മഹാരാജാസ് കോളേജ് ചരിത്രവിഭാഗം മേധാവി ഡോ. എം എച്ച് രമേശ്കുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി അധ്യക്ഷ അഡ്വ. ബി ഗീത, അഡ്വ. എച്ച് സുനി, ഡോ. ഷജിം, കൗൺസിലർ അബ്‌ദുൽ വാഹിദ്, ശ്രീലേഖ, ഹുസൈൻ, മുബാറക്ക്, ബക്കർ, ഗോപിനാഥ് വടക്കേതോപ്പിൽ എന്നിവർ സംസാരിച്ചു.











0 comments