ലഹരി വിരുദ്ധദിനാചരണം

ഗ്രീൻ എർത്ത് നടപ്പാക്കുന്ന "ലഹരിക്കെതിരെ ഒരു മരം" പദ്ധതിയുടെ ഭാഗമായുള്ള ഫലവൃക്ഷ തൈകൾ പ്രവാസി വ്യവസായി ഹാരിസ് രാജ, സ്കൂൾ മാനേജർ എ എം നസീറിന് കൈമാറുന്നു
കലവൂർ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂട്ടയോട്ടവും, ലഹരിവിരുദ്ധ ദിന പ്രതിജ്ഞയെടുക്കലും നടത്തി. ആലപ്പുഴ പൊലീസ് സബ് ഡിവിഷന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരും, കാട്ടൂർ ഹോളി ഫാമിലി സ്കൂൾ, പൊള്ളേത്തൈ സ്കൂൾ, കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പങ്കെടുത്തു. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഡിവൈഎസ്പി ജി ബി മുകേഷ് ഫ്ലാഗ് ഓഫ് ചെയ്തു. കലവൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു. സമ്മേളനം എ ഡി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ അധ്യക്ഷയായി. സിന്ധുക്കുട്ടി, ലോയ്ഡ് ജോർജ്, പ്രിൻസിപ്പൽ എൻ മഞ്ജു, പ്രധാനാധ്യാപകൻ അജയകുമാർ, പൊലീസ് ഇൻസ്പെക്ടർ കെ എൽ മഹേഷ് എന്നിവർ സംസാരിച്ചു. ആലപ്പുഴ പരിസ്ഥിതി ആരോഗ്യ-വിദ്യാഭ്യാസ സംഘടന ഗ്രീൻ എർത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി "ലഹരിക്കെതിരെ ഒരു മരം’ പദ്ധതി തുടങ്ങി. ലജനത്ത് മുഹമ്മദീയ സ്‌കൂൾ മാനേജർ എ എം നസീർ ഉദ്ഘാടനംചെയ്‌തു. സ്‌കൂൾ പിടിഎ പ്രസിഡന്റ് ഷിഹാബ് റഷീദ് അധ്യക്ഷനായി. പ്രവാസി വ്യവസായിയും കാരുണ്യശ്രേഷ്‌ഠ പുരസ്‌കാരജേതാവുമായ ഹാരിസ് രാജ മുഖ്യാതിഥിയായി. വിമുക്തി മിഷൻ അസിസ്‌റ്റന്റ് എക്‌സൈസ് കമീഷണർ വൈ പ്രസാദ്, സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ചെയർമാൻ എ കെ ഷൂബി, സ്‌കൂൾ വിമുക്തി കോ–ഓർഡിനേറ്റർ എ ഹന്നത്ത് എന്നിവർ സംസാരിച്ചു.









0 comments