വാർഷികവും കുടുംബസംഗമവും

കേരള സ്‌റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് ചുനക്കര പ്രൈമറി യൂണിറ്റ് വാർഷികവും കുടുംബസംഗമവും ലെഫ്. കേണൽ വി ആർ ശ്രീകുമാർ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
കേരള സ്‌റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് ചുനക്കര പ്രൈമറി യൂണിറ്റിന്റെ 40–ാ-മത് വാർഷികവും കുടുംബസംഗമവും ലെഫ്. കേണൽ വി ആർ ശ്രീകുമാർ ഉദ്ഘാടനംചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ജി അജയകുമാർ, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ ആർ അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ മനോജ് കമ്പനിവിള, സവിത സുധി, താലൂക്ക് സെക്രട്ടറി എസ് പങ്കജാക്ഷൻപിള്ള, ട്രഷറർ ജാഫർകുട്ടി, മഹിളാവിങ് പ്രസിഡന്റ് ജഗദമ്മ, വിജയകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ കർഷക അവാർഡ് ജേതാക്കളെ ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകൾ വിതരണംചെയ്‌തു. തുടർന്ന് കലാപരിപാടികളും നടന്നു.









0 comments