എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനംചെയ്‌തു

മാലിന്യനിർമാർജനത്തിന് ചാരമംഗലം ഗവ. ഡി വി ഹയർസെക്കൻഡറി സ്‌കൂളിലെ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
ചാരമംഗലം ഗവ. ഡി വി ഹയർ സെക്കൻഡറി സ്കൂളിലെ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ്‌കുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലജിത തിലകൻ ജില്ലാപഞ്ചായത്തംഗം വിജയശ്രീ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജി മുരളി, ബിജിമോൾ, പഞ്ചായത്തംഗങ്ങളായ വി സോയ, സജിത ബൈജു, പി അക്ബർ, പി എസ് ശ്രീലത പ്രധാനാധ്യാപിക മിനി, പിടിഎ പ്രസിഡന്റ് എം ടി ഗിരിപ്രസാദ്, പ്രിൻസിപ്പൽ രശ്മി എന്നിവർ സംസാരിച്ചു.










0 comments