ad
Deshabhimani

ജലനിരപ്പ് താഴാതെ അച്ചൻകോവിലാർ

അച്ചൻകോവിലാറിന്റെ ഭാഗമായ ചെന്നിത്തല വലിയ പെരുമ്പുഴ ആറ്റിലെ ജലനിരപ്പ് ഉയർന്ന നിലയിൽ

അച്ചൻകോവിലാറിന്റെ ഭാഗമായ ചെന്നിത്തല വലിയ പെരുമ്പുഴ ആറ്റിലെ ജലനിരപ്പ് ഉയർന്ന നിലയിൽ

വെബ് ഡെസ്ക്

Published on Aug 08, 2026, 11:54 PM | 1 min read

മാന്നാർ
മഴ കുറഞ്ഞെങ്കിലും അച്ചൻകോവിലാറ്റിൽ ജലനിരപ്പ് കുറയുന്നത് വളരെ സാവധാനത്തിലായതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. വീടുകളിൽനിന്ന്‌ വെള്ളം ഇറങ്ങാത്ത അവസ്ഥയിൽ കുടുംബങ്ങളെല്ലാം ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്‌. കിഴക്കൻ പ്രദേശങ്ങളിൽ മഴ തുടരുന്നതിനാലാണ്‌ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നുനിൽക്കുന്നത്. ആറിന്റെ പരിസര പ്രദേശങ്ങളായ പ്രായിക്കര, ഈഴക്കടവ്, വലിയ പെരുമ്പുഴ, കാങ്കേരിദ്വീപ്, മുണ്ടാേലിൽ കടവ്, കാരിക്കുഴി, ചിത്തിരപുരം, വാഴക്കൂട്ടം, പാമ്പനം ചിറ, പുത്തനാർ പ്രദേശങ്ങളായ പറയൻങ്കേരി, ഇഞ്ചയ്ക്കത്തറ, നാമങ്കേരി, കുരയ്ക്കലാർ, പുത്തനാർ, സ്വാമിത്തറ, ചില്ലിതുരുത്തിൽ, തേവർകടവ്, മഠത്തുംപടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് ദുരിതം കൂട്ടുകയാണ്. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home