ad
Deshabhimani

കർഷകസംഘം ജില്ലാ സമ്മേളനം

കാർഷികോത്സവം സംഘടിപ്പിച്ചു

karshakasangham

കർഷകസംഘം സംഘടിപ്പിച്ച കാർഷികോത്സവം കിസാൻസഭ അഖിലേന്ത്യാ കമ്മിറ്റി അംഗം കെ തുളസി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 12:45 AM | 2 min read

പെരുമ്പാവൂർ


കർഷകസംഘം ജില്ലാസമ്മേളനത്തിന്റെ അനുബന്ധപരിപാടികളുടെ ഭാഗമായി കാർഷികോത്സവം സംഘടിപ്പിച്ചു. ഒക്കൽ സഹകരണബാങ്ക് അങ്കണത്തിൽ കിസാൻസഭ അഖിലേന്ത്യ കമ്മിറ്റി അംഗം കെ തുളസി ഉദ്ഘാടനം ചെയ്തു. എം കെ രാജഗോപാൽ അധ്യക്ഷനായി.


കർഷകസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം കെ എ അജേഷ്, സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൽ കരീം, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ഐ ബീരാസ്, എസ് മോഹനൻ, പി എസ് മണി, പി ബി ഉണ്ണിക്കൃഷ്ണൻ, പി കെ സിജു, ടി പി ഷിബു, എം സി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും കാർഷികോൽപ്പങ്ങളുടെ വിൽപ്പനയും നടന്നു.


സെമിനാറുകൾ തുടങ്ങി


പെരുമ്പാവൂർ


കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ മുന്നോടിയായി സെമിനാറുകൾ ആരംഭിച്ചു. ഞായറാഴ്‌ച വാഴക്കുളം കൈപ്പൂക്കരയിൽ സ്വത്വരാഷ്ട്രീയം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്‌ച മുടക്കുഴ സഹകരണ ബാങ്ക് ഹാളിൽ ‘സ്ത്രീസുരക്ഷയും വെല്ലുവിളികളും’ സെമിനാർ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വെങ്ങോല എസ്എൻഡിപി ഹാളിൽ ‘ദേശീയ കർഷക പ്രക്ഷോഭം’ എന്ന സെമിനാർ കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും.

14ന്‌ വേങ്ങൂർ ക്രാരിയേലി സഹകരണ ബാങ്ക് ഹാളിൽ ‘കേന്ദ്രനയങ്ങളും തൊഴിലുറപ്പ് പദ്ധതി നേരിടുന്ന വെല്ലുവിളികളും’ എന്ന സെമിനാർ കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യും. 16ന്‌ അശമന്നൂർ സഹകരണ ബാങ്ക് ഹാളിൽ കർഷക കർഷകത്തൊഴിലാളി ഐക്യത്തിന്റെ പ്രസക്തി സെമിനാർ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. 18ന്‌ കീഴില്ലം സഹകരണ ബാങ്ക് ഹാളിൽ സാംസ്കാരിക സമ്മേളനം ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. 20ന്‌ കുറുപ്പംപടി സഹകരണ ബാങ്ക് ടൗൺ ബ്രാഞ്ച് ഹാളിൽ ‘നിയോ ലിബറൽ സാമ്പത്തികനയങ്ങളും വർഗീയനിലപാടുകളും’ സെമിനാർ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ്‌ അരുൺകുമാർ ഉദ്ഘാടനം ചെയ്യും.

ആഗസ്‌ത്‌ 21 22 ,23 തീയതികളിൽ ഫാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി കാർഷികോപകരണ പ്രദർശനം, കാർഷിക വിപണനമേള, ചരിത്ര ചിത്ര പ്രദർശനം എന്നിവയും ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home