ad
Deshabhimani

സി കെ ഭാസ്കരന്‌ സ്‌മരണാഞ്ജലി

anusmaranam

സി കെ ഭാസ്കരൻ അനുസ്മരണം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 05, 2026, 02:03 AM | 1 min read

സ്വന്തംലേഖകൻ

മുഹമ്മ

ജനകീയ നേതാവും പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന സി കെ ഭാസ്കരന്‌ ഓർമപ്പൂക്കൾ അർപ്പിച്ച്‌ മുഹമ്മ ഗ്രാമം. പന്ത്രണ്ടാമത് ചരമവാർഷിക ദിനത്തിൽ ദിനാചരണ കമ്മിറ്റിയും മുഹമ്മ പഞ്ചായത്തും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ​ ദിനാചരണ കമ്മിറ്റി സി കെയുടെ വീട്ടിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കുടുംബാംഗങ്ങളും സിപിഐ എം വർഗ ബഹുജന സംഘടനാ നേതാക്കളും പ്രവർത്തകരും ബഹുജനങ്ങളും പാലിയേറ്റീവ് പ്രവർത്തകരും പങ്കെടുത്തു. അനുസ്മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സർക്കാർ ബിജെപിക്ക്‌ കീഴടങ്ങിയെന്ന്‌ സുജാത പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ ഒന്നും മിണ്ടുന്നില്ല. ബിജെപി സർക്കാരുമായി എല്ലാ നിലയിലും യുഡിഎഫ് സർക്കാർ ധാരണയിലാണ്‌. ചുരുങ്ങിയ നാളുകൾക്കുള്ളിൽ യുഡിഎഫ് ഭരണം എങ്ങനെയാകുമെന്ന് കേരളീയർക്ക് മനസിലായി. വിഴിഞ്ഞം തുറമുഖ കന്പനിയിലെ അദാനിയുടെ ഓഹരി വിൽപ്പന സംസ്ഥാന സർക്കാർ അറിയാതെ എങ്ങനെ ചെയ്യാനാകും. സമരമുഖത്ത് ജ്വലിച്ചുനിന്ന ജനകീയ നേതാവായിരുന്നു സി കെ ഭാസ്കരനെന്നും സുജാത പറഞ്ഞു. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ സുരേന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ആർ ഭഗീരഥൻ, ദിനാചരണ കമ്മിറ്റി സെക്രട്ടറി ഡി ഷാജി എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ജി മോഹനൻ, കെ ജി രാജേശ്വരി, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ഡി മഹീന്ദ്രൻ, എസ് രാധാകൃഷ്ണൻ, ഏരിയ സെക്രട്ടറിമാരായ പി രഘുനാഥ്, ബി സലിം, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ ഡി അനിൽകുമാർ, ടി ഷാജി, പി ഡി ശ്രീദേവി, മുഹമ്മ ലോക്കൽ സെക്രട്ടറി കെ സലിമോൻ, പഞ്ചായത്ത്‌ പ്രസിഡന്റ് എം അരുൺമോഹൻ, സി കെയുടെ മകൻ സി ബി ഷാജികുമാർ, ഡോ. സൈറു ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home