ad
Deshabhimani

ക്യാമ്പുകളിൽ കരുണാസ്‌പർശം

karuna
വെബ് ഡെസ്ക്

Published on Aug 07, 2026, 12:50 AM | 1 min read

മാന്നാർ

ദുരിതാശ്വാസക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് "കരുണ'യുടെ സ്‌നേഹസ്‌പർശം. വെള്ളം കയറിയ വീടുകളിൽ ഒറ്റപ്പെട്ടുപോയ കിടപ്പുരോഗികളെയും വയോധികരെയും സുരക്ഷിതസ്ഥലങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലും സജി ചെറിയാൻ എംഎൽഎ ചെയർമാനായ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് മാന്നാർ വെസ്‌റ്റ്‌ മേഖലാ കമ്മിറ്റി എത്തിച്ചു. ദുരിതബാധിതർക്ക് കുടിവെള്ളവും ഭക്ഷ്യക്കിറ്റും നൽകി. മെഡിക്കൽ സംഘത്തിന്റെ സഹായവും എത്തിച്ചു. സെക്രട്ടറി എം പി സുരേഷ്‌കുമാർ, വാർഡ് കൺവീനർമാരായ സുശീല, ടി ജി മനോജ്, വി എ നൗഷാദ്, ശാലിനി രഘുനാഥ്, പ്രേമലത, കെ മധുസൂദനൻപിള്ള, ഗവേണിങ് ബോർഡംഗങ്ങളായ പ്രൊഫ. പി ഡി ശശിധരൻ, എം എൻ രവീന്ദ്രൻപിള്ള, ലില്ലിക്കുട്ടി അലക്‌സ്‌, കെ എം അശോകൻ, പി എ ലത, ടൈറ്റസ് കുര്യൻ, ലേഖനകുമാരി, സുനിത എബ്രഹാം, മുഹമ്മദ് ബഷീർ, എ അനീഷ, ഗീത ഹരിദാസ്, വി കെ ശ്യാമള, അനിത പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് സേവനംനൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home