ad
Deshabhimani

റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത വേണം

ഉശിരോടെ ജനകീയ സത്യഗ്രഹം

Cher
വെബ് ഡെസ്ക്

Published on Aug 13, 2026, 12:26 AM | 1 min read

ചേർത്തല

ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാതയും പൊലീസ് സ്‌റ്റേഷൻ ഭാഗത്ത് എൻട്രി–എക്‌സിറ്റ് റാമ്പും അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സർവകക്ഷി സമരസമിതി നേതൃത്വത്തിലുള്ള ജനകീയ സത്യഗ്രഹം 12 ദിവസം പിന്നിട്ടു. ബുധനാഴ്‌ചത്തെ സമരം നഗരസഭ ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി ഉദ്ഘാടനംചെയ്‌തു. അർച്ചന ആർ പിള്ള സ്വാഗതംപറഞ്ഞു. നഗരസഭ കൗൺസിലർമാരായ സിന്ധു ബൈജു, സരസമ്മ, അഥീന രാജു എന്നിവർ സംസാരിച്ചു. ദേശീയപാത നിർമാണത്തിൽ ചേർത്തല നഗരത്തിന്റെ പ്രത്യേക ഗതാഗത ആവശ്യങ്ങൾ പരിഗണിക്കണമെന്നും റെയിൽവേ സ്‌റ്റേഷനിലേക്ക്‌ യാത്രാസൗകര്യം സുഗമമാക്കുന്നതിനൊപ്പം നഗരത്തിന്റെ ഇരുവശങ്ങളിലുമുള്ള ജനങ്ങൾക്ക് സുരക്ഷിത പ്രവേശന–പുറത്തിറങ്ങൽ സൗകര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ്‌ സമരം. രാഷ്‌ട്രീയ–സാമൂഹ്യ സംഘടനകളുടെയും കലാ–സാംസ്‌കാരിക കൂട്ടായ്‌മകളുടെയും പിന്തുണ സമരത്തിന്‌ ഇതിനകം നേടാനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home