തൊഴിലാളി അവകാശ സംരക്ഷണം
പ്രക്ഷോഭ സന്ദേശവുമായി ജാഥാ പ്രയാണം

സിഐടിയു ജില്ലാ പ്രചാരണജാഥയ്‌ക്ക് രാമങ്കരിയിൽ നൽകിയ സ്വീകരണത്തിൽ ക്യാപ്റ്റൻ പി ഗാനകുമാർ സംസാരിക്കുന്നു
സ്വന്തം ലേഖകർ
ആലപ്പുഴ
ഡിസംബർ ഒന്നുമുതൽ സിഐടിയു സംഘടിപ്പിക്കുന്ന ‘ഒക്യുപൈ ഡൽഹി’ പാർലമെന്റ് മാർച്ചിന്റെ പ്രചാരണ വാഹനജാഥയ്‌ക്ക് വൻ വരവേൽപ്പ്. തൊഴിലാളി അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ സന്ദേശമെത്തിച്ചാണ് ജില്ലയെ വിവിധ കേന്ദ്രങ്ങളിൽ ജാഥയെ സ്വീകരിച്ചത്. ഓരോ കേന്ദ്രത്തിലും നൂറുകണക്കിന് തൊഴിലാളികളാണ് എത്തിയത്. ചേർത്തലയിൽ ആരംഭിച്ച പര്യടനം ആദ്യദിനം ആലപ്പുഴയിൽ സമാപിച്ചു. ബുധൻ രാവിലെ അന്പലപ്പുഴയിൽനിന്ന് പര്യടനം ആരംഭിക്കും. വൈകിട്ട് ആറിന് ചെങ്ങന്നൂരിൽ സമാപിക്കും. ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാറാണ് ജാഥാ ക്യാപ്‌റ്റൻ. പ്രസിഡന്റ് എച്ച് സലാം വൈസ്‌ക്യാപ്‌റ്റനും സംസ്ഥാന കമ്മിറ്റി അംഗം ജി രാജമ്മ മാനേജരുമാണ്. കെ പ്രസാദ്, എ മഹേന്ദ്രൻ, ടി കെ ദേവകുമാർ, എൻ ആർ ബാബുരാജ്, കെ കെ അശോകൻ എന്നിവരാണ് ജാഥാംഗങ്ങൾ. രാമങ്കരിയിൽ സ്വീകരണസമ്മേളനത്തിൽ കെ ആർ പ്രസന്നൻ അധ്യക്ഷനായി. പി ഗാനകുമാർ, എച്ച് സലാം, ജി രാജമ്മ, സിപിഐ എം കുട്ടനാട് ഏരിയ സെക്രട്ടറി മനു സി പുളിക്കൽ, കെ കെ അശോകൻ, എം കൃഷ്‌ണലത, അഡ്വ. ഡി സലിംകുമാർ, പ്രസന്ന സതീഷ്‌കുമാർ, എ പി സജി, ലീലമ്മ ധനപാലൻ എന്നിവർ സംസാരിച്ചു. തകഴി ഏരിയ കമ്മിറ്റി ചമ്പക്കുളം പടിഞ്ഞാറ് ബസ് സ്‌റ്റാൻഡിൽ നൽകിയ സ്വീകരണയോഗത്തിൽ പി ഗാനകുമാർ സംസാരിച്ചു. തകഴി ഏരിയ പ്രസിഡന്റ് കെ എസ് അനിൽകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി സജിമോൻ സ്വാഗതം പറഞ്ഞു. എച്ച് സലാം, ജി രാജമ്മ, കെ പ്രസാദ്, കെ കെ അശോകൻ എന്നിവർ പങ്കെടുത്തു. ലേബർകോഡ് പിൻവലിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, മിനിമം വേതനം 42,000 രൂപയാക്കുക, സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കുക, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഐടിയു ഡൽഹിയിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.









0 comments