ad
Deshabhimani

മുറിച്ചിട്ട മരം അപകടക്കെണിയാകുന്നു

tree cutting

ആര്യക്കരയിൽ വില്ലേജ് ഓഫീസിന്‌ മുന്നിൽ റോഡിലെ നടപ്പാതയിൽ മരങ്ങൾ മുറിച്ചിട്ട നിലയിൽ

വെബ് ഡെസ്ക്

Published on Mar 02, 2026, 12:59 AM | 1 min read

മുഹമ്മ

പ്രധാന റോഡിലെ നടപ്പാതയിൽ മുറിച്ചിട്ട കൂറ്റൻ തണൽമരം യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടക്കെണിയായി. ആര്യക്കരയിൽ തണ്ണീർമുക്കം തെക്ക് (മുഹമ്മ) വില്ലേജ് ഓഫീസ് വളപ്പിൽ നിന്ന തണൽമരമാണ് ആലപ്പുഴ–തണ്ണീർമുക്കം റോഡിന്റെ നടപ്പാതയിലും വില്ലേജ് ഓഫീസിനോട്‌ ചേർന്നുള്ള പഞ്ചായത്ത്‌ റോഡിലും മുറിച്ചിട്ടിരിക്കുന്നത്. വില്ലേജ് ഓഫീസിനും യാത്രക്കാർക്കും ഭീഷണിയായതിനാലാണ് മരം മുറിച്ചുമാറ്റിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പാതയിൽനിന്ന്‌ നീക്കാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. മുറിച്ചിട്ട മരത്തിനുമേൽ പുല്ലുമൂടി കാണാൻ കഴിയാത്ത സ്ഥിതിയാണ്‌. ആര്യക്കര ക്ഷേത്രത്തിലെ ഉത്സവമായതോടെ ഇവിടെ തിരക്ക് വർധിച്ചിട്ടുണ്ട്‌. കൂടാതെ എബി വിലാസം സ-്‌കൂളിലെ കുട്ടികൾ സൈക്കിളിൽ ഉൾപ്പെടെ യാത്രചെയ്യുന്നത് ഇതുവഴിയാണ്. കെഎസ്ആർടിസി, സ്വകാര്യബസുകളും ഇതുവഴി സർവീസ് നടത്തുന്നു. ബസ് സ്‌റ്റോപ്പും ഇതിന്‌ സമീപമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home