നിലമ്പൂരിൽ പട്ടാപ്പകൽ യുവാവിൽ നിന്നും 9.95 ലക്ഷം രൂപ കവർച്ച ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ

മുഹമ്മദ് ഷാഫി
നിലമ്പൂർ: ബാങ്കിൽ നിന്നും പണവുമായി ഇറങ്ങുകയായിരുന്ന യുവാവിൽ നിന്നും 99500 രൂപ കവർച്ച ചെയ്ത സംഭവത്തിൽ ഒരാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നാട്ടുകല്ല് കൊടക്കാട് സ്വദേശി പനങ്ങാട്ട് തൊടി മുഹമ്മദ് ഷാഫി (23) എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം ഇന്ന് പുലർച്ചെ ഒരു മണിയോടെ കൊടക്കാടുള്ള വീട്ടിൽ വച്ച് പിടികൂടിയത്.
ഇന്നലെ രാവിലെ 11.45 മണിയോടെ നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലുള്ള ബാങ്ക് ഓഫ് ബറോഡയ്ക്ക് മുൻവശം വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമരമ്പലം സൗത്ത് കിഴക്കേ പാലാമഠം സ്വദേശി കുമ്മാളി ഫിറോസ് ബാങ്കിൽ നിന്നും പണം പിൻവലിച്ച് പുറത്തേക്കിറങ്ങുമ്പോൾ പുറത്തു കാത്തുനിന്ന കവർച്ചാസംഘം ഫിറോസിനെ ആക്രമിച്ച് പണം അടങ്ങിയ പൊതിയുമായി കാറിൽ കടന്നു കളയുകയായിരുന്നു. ആക്രമണത്തിൽ ഫിറോസിന്റെ കൈക്ക് പരിക്കുപറ്റിയിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡിവൈഎസ്പി കെ റഫീക്കിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. തുടർന്ന് പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
സംഘത്തിൽ ഉൾപ്പെട്ട മുഹമ്മദ് ഷാഫിയെ നിലമ്പൂർ സി ഐ എൻ ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് പുലർച്ചെ ഒരു മണിയോടെ പ്രതിയുടെ വീട്ടിൽ വച്ച് കസ്റ്റഡിയിലെടുത്തു. പരാതിക്കാരന്റെ നീക്കങ്ങൾ നിരീക്ഷിച്ച് കവർച്ചാ സംഘത്തിന് വിവരം കൈമാറിയത് സംഘത്തിൽ ഉൾപ്പെട്ട ഷാഫിയായിരുന്നു. പ്രതിയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. പ്രതികൾ കവർച്ചക്ക് എത്തിയ സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
എസ്‌ഐ അർഷിദ് കെ എം, എ എസ്‌ഐ അനീഷ്, സീനിയർ സിപിഒ അനൂപ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, നിബിൻദാസ് ടി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിെയെ പിടികൂടിയത്








0 comments