ജന്തര്‍മന്തര്‍ പ്രക്ഷോഭം: സൗരവ് ദാസും അശുതോഷ് റാങ്കയും ഇന്ന് വീണ്ടും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ

ന്യൂഡൽഹി:ജന്തര്‍മന്തര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി ചുമത്തിയ കേസുകളുമായി ബന്ധപ്പെട്ട് സൗരവ് ദാസും അശുതോഷ് റാങ്കയും ഇന്ന് രണ്ടാമതും ഡൽഹിയിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാവും. ജാമ്യവ്യവസ്ഥയുടെ ഭാഗമായുള്ള ആൾജാമ്യക്കാരുടെ പരിശോധനയ്ക്ക് എന്ന പേരിലാണ് രണ്ടാമതും വിളിപ്പിച്ചിരിക്കുന്നത്. ഇരുവരും ഹാജരാവുന്നതിന്റെ ഭാഗമായി ഡൽഹയിലെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷൻ പരിസരത്ത് കനത്ത സുരക്ഷയും സേനാവിന്യാസവും ഏര്‍പ്പെടുത്തിയിരിക്കയാണ്.
കഴിഞ്ഞ ദിവസം തിഹാര്‍ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിലേക്ക് വിളിപ്പിക്കുന്നത്. പൊലീസിലെ തന്നെ ഉന്നത ഉദ്യോഗസ്ഥർക്കാണ് ഈ ചുമതല. കൊണാട്ട് പ്ലേസ്, പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനുകളിലായി ഇരുവർക്കും എതിരെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ ഒക്ടോബർ 20-ന് ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഒക്ടോബർ 13-ന് കസ്റ്റഡിയിലെടുത്ത ദാസിനെയും റാങ്കയെയും ഏഴ് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷമാണ് ഒക്ടോബർ 21-ന് വിട്ടയച്ചത്. രണ്ടുപേരെയും നിർബന്ധിച്ച് ബോണ്ട് ഒപ്പ് വെപ്പിച്ചത് വിവാദമായിരുന്നു.








0 comments