Deshabhimani

ബഗ് ഭൂതം വീണ്ടും

യു എസിൽ വൻ ബാങ്കിങ് പ്രതിസന്ധി: വിമാന സര്‍വീസുകള്‍ താളം തെറ്റിച്ച വീഴ്ചയ്ക്ക് പിന്നാലെ ബാങ്കുകള്‍ നിശ്ചലമായി

Software bug
വെബ് ഡെസ്ക്

Published on Nov 17, 2026, 12:43 PM | 1 min read

വാഷിങ്ടൺ: അമേരിക്കയിലെ വിമാന സര്‍വീസുകളെ താളംതെറ്റിച്ച സാങ്കേതിക തകരാറിന് തൊട്ടുപിന്നാലെ ബാങ്കിങ് മേഖലയിലും വൻ പ്രതിസന്ധി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ജെപി മോര്‍ഗൻ ചേസിലുണ്ടായ സോഫ്റ്റ്‌വെയർ തകരാറാണ് ഇത്തവണ വില്ലനായത്. വെൽസ് ഫാർഗോ, ബാങ്ക് ഓഫ് അമേരിക്ക, യുഎസ് ബാങ്ക്, ട്രൂയിസ്റ്റ് തുടങ്ങിയ ബാങ്കുകളെയും പ്രതിസന്ധി ബാധിച്ചു. പതിനായിര കണക്കിന് ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം തുടർന്നു. അക്കൗണ്ടുകള്‍ പരിശോധിക്കാനോ പണമിടപാടുകള്‍ നടത്താനോ സാധ്യമായില്ല.


8.6 കോടിയിലധികം സാധാരണ ഉപഭോക്താക്കളും 74 ലക്ഷം ചെറുകിട ബിസിനസ് സ്ഥാപനങ്ങളുx ചേസിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നു. തങ്ങളുടെ ഇൻ-ഹൗസ് സെർവറുകളിലെ (On-premise hardware systems) സോഫ്റ്റ്‌വെയറിലുണ്ടായ സാങ്കേതിക പിഴവാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ജെപി മോർഗൻ ചേസ് എക്സിലൂടെ വ്യക്തമാക്കി. അട്ടിമറികള്‍ തത്കാലം സംശയിക്കുന്നില്ലെന്നും അറിയിച്ചു.

രണ്ട് ബാങ്കുകൾ തമ്മിൽ പണമിടപാടുകൾ നടത്താൻ അവയുടെ സെർവറുകൾ തമ്മിൽ ബന്ധപ്പെടേണ്ടതുണ്ട്. അതിനാൽ ചേസുമായി ഇടപാടുകൾ നടത്താൻ ശ്രമിച്ച മറ്റ് ബാങ്ക് ഉപഭോക്താക്കൾക്കാണ് തടസ്സങ്ങൾ നേരിട്ടതെന്ന് ചേസ് വക്താവ് ജോ ഇവാഞ്ചലിസ്റ്റി വ്യക്തമാക്കി. എന്നാൽ നേരിട്ടും ബന്ധപ്പെട്ട ബാങ്ക് ഇടപാടുകളിലും പ്രശ്നം നേരിട്ടതായി പരാതികള്‍ ഉണ്ടായി.


Related News

ആവര്‍ത്തിക്കുന്ന സാങ്കേതിക തകരാറുകള്‍

ഓൺലൈൻ ബാങ്കിംഗ്, എടിഎം കാർഡ് ഉപയോഗം, ബാലൻസ് പരിശോധന, വയർ ട്രാൻസ്ഫറുകൾ എന്നിവ തടസ്സപ്പെട്ടതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമേരിക്കയിൽ തുടര്‍ച്ചയായ സാങ്കേതിക പ്രതിസന്ധികള്‍ ആവര്‍ത്തിക്കുന്നു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ സിസ്റ്റം തകരാറിലായതിനെ തുടർന്ന് ഏകദേശം 10,000 വിമാന സർവീസുകൾ റദ്ദാക്കിയ സാഹചര്യം ഉണ്ടായി. രാജ്യ ചരിത്രത്തിൽ തന്നെ അപൂര്‍വമാണിത്. കഴിഞ്ഞ ആഴ്ച മൈക്രോസോഫ്റ്റിനുണ്ടായ സാങ്കേതിക തകരാർ മൂലം ഔട്ട്ലുക്ക്, ടീംസ്, കോപൈലറ്റ് എന്നീ സേവനങ്ങൾ 36 മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു.



Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home