കുരുന്നുകൾക്ക് ഉല്ലസിക്കാനായി വർണക്കൂടാരം

കീരിക്കാട് ഗവ. എൽ പി സ്കൂളിൽ വർണക്കൂടാരം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കീരിക്കാട് ഗവ. എൽ പി സ്‌കൂളിൽ പ്രീ-പ്രൈമറി കുട്ടികൾക്ക് ഉല്ലസിക്കാനായി 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച വർണക്കൂടാരം ഒരുങ്ങി. വർണ കൂടാരവും സ്കൂൾ വാർഷികവും യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്തു. പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്ത് അധ്യക്ഷനായി. യോഗത്തിൽ കരുവാറ്റ ജയപ്രകാശ് മുഖ്യാതിഥിയായി. എൽ എസ് എസ് ഉൾപ്പെടെ വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ മേഖലകളിൽ പ്രശസ്തരായവരെ മിൽമ ചെയർപേഴ്സൺ മണി വിശ്വനാഥ് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ സാംജിത്ത്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജി ഹരികുമാർ, സൗമ്യാ ശ്യാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് ടി അഖിൽ, അഖിൽ കൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ ജയലക്ഷ്മി, ദീപ, ബിആർസി ട്രയിനർ കെ എസ് ലത, ശാന്തി, അനിൽ ബോസ്, മനോജ്, സുമേഷ്, നാസറുദീൻ, അമൃത കൃഷ്ണൻ, ലീലാ ഗോകുൽ, പ്രകാശ് പാനക്കാരൻ, ശോഭന കുമാരി, ജയശങ്കർ, പ്രശാന്ത് കുമാർ ,അശ്വതി എന്നിവർ സംസാരിച്ചു. ദ്യുതി 2026 എന്ന പേരിൽ കുട്ടികളും രക്ഷിതാക്കളും കലാപരിപാടികളും സംഘടിപ്പിച്ചു.










0 comments