വായന
കഞ്ഞിക്കുഴിയിൽ കുട്ടി ലൈബ്രറി തയ്യാർ

കഞ്ഞിക്കുഴി പഞ്ചായത്തിലെ കുട്ടി ലൈബ്രറി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീനാ സനൽകുമാർ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
ആകർഷകമായ പുസ്തക ഷെൽഫ്, ചിത്രകഥകളും കളറിങ് ബുക്കുകളുമൊക്കെ പല നിരകളിൽ. ഇത്തരത്തിൽ 30 അങ്കണവാടികളിലായി ആരംഭിക്കുന്ന "കുട്ടി ലൈബ്രറി' വിശേഷങ്ങൾ ഇനി ചർച്ചയാകുമെന്നുറപ്പാണ്.
കഞ്ഞിക്കുഴിയിലെ കുട്ടി ലൈബ്രറി പദ്ധതി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷീനാ സനൽകുമാർ ഉദ്ഘാടനംചെയ്തു. ഒമ്പതാം വാർഡിലെ നാൽപ്പത്തിരണ്ടാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ്-കുമാർ അധ്യക്ഷനായി. എഴുത്തുകാരൻ ഷാജി മഞ്ജരി മുഖ്യാതിഥിയായി. ഐസിഡിഎസ് സൂപ്പർവൈസർ അനിലാ ശശിധരൻ പദ്ധതി വിശദീകരിച്ചു.
സ്ഥിരംസമിതി അധ്യക്ഷ കെ വി വിജിമോൾ, പഞ്ചായത്തംഗങ്ങളായ സജിതാ ബൈജു,
പി മുരളി, വി സോയ, എം കെ സജി, സുഭദ്രം കോ–ഓർഡിനേറ്റർ അരുണിമ, അങ്കണവാടി അധ്യാപിക എ ടി ഷീല, എഡിഎസ് ഭാരവാഹികളായ സോമ, സുധ എന്നിവർ സംസാരിച്ചു.
അങ്കണവാടി പരിപാലന സമിതി അംഗങ്ങളാണ് പുസ്തകങ്ങൾ വാങ്ങി നൽകിയത്.










0 comments