റെയിൽവേ സ്റ്റേഷനിൽ 6 കിലോ കഞ്ചാവ് കണ്ടെത്തി

ആലപ്പുഴ
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആറുകിലോ കഞ്ചാവ് കണ്ടെത്തി. റെയിൽവെ പൊലീസ് പരിശോധനയ്‌ക്കിടെ ഉപേക്ഷിക്കപ്പെട്ട നിലയിലെ ബാഗില്‍ മൂന്നു പൊതികളിലായിട്ടായിരുന്നു കഞ്ചാവ്. വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ തെക്ക് വശത്ത് മൂത്രപ്പുരയുടെ സമീപമാണ് ബാഗ് കണ്ടത്. ഷാലിമാർ എക്സ്‌പ്രസ് ട്രെയിൻ പരിശോധയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. സംഭവത്തില്‍ റെയിൽവെ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് സൂചന. പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് തുടങ്ങി. എസ്‌ഐ കെ ബിജോയ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.









0 comments