ചൂട്ടുവെട്ടത്തിൽ ജ്വലിച്ച് ഉത്രംപടയണി

കായംകുളം
ഒരാണ്ടത്തെ കാത്തിരിപ്പിനും മൂന്ന് ദിവസത്തെ വ്രതാനുഷ്‌ഠാനങ്ങൾക്കും വിരാമം കുറിച്ച് നെടിയത്ത് പുത്തൻപുരയ്‌ക്കൽ ദേവീക്ഷേത്രത്തിലെ ഉത്രംപടയണി മഹോത്സവം സമാപിച്ചു. പടയണി കാണാൻ എത്തിയ ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്‌ണനെ പടയണി സംഘാടകസമിതി ആദരിച്ചു. പച്ചപ്പാളയിൽ പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ച് വരയ്‌ക്കുന്ന കോലങ്ങൾ ചൂട്ടിന്റെ വെട്ടത്തിൽ കൊണ്ടുവന്ന് തുള്ളിയൊഴിയുന്നതാണ് പടയണിയുടെ അനുഷ്‌ഠാന സ്വഭാവം. 21 പാള ഭൈരവിക്കോലം, അരക്കിയക്ഷിക്കോലം, കാലൻകോലം, പിശാചുകോലം മാടൻകോലം, മറുതാക്കോലം, നാഗയക്ഷിക്കോലം തുടങ്ങിയ കോലങ്ങൾ ഇന്നലെ കളത്തിൽ നിറഞ്ഞാടി. നെടിയത്ത് കളരിയിൽ ഒരുവർഷമായി പടയണി അഭ്യസിക്കുന്ന കുട്ടികൾ പക്ഷിക്കോലത്തിൽ അരങ്ങേറ്റം കുറിച്ചു.










0 comments