ad
Deshabhimani

ആലപ്പുഴ നഗരമധ്യത്തിൽനിന്ന്‌ 
4 പെരുമ്പാമ്പുകളെ പിടികൂടി

pythons

ആലപ്പുഴ ശവക്കോട്ട പാലത്തിനുസമീപം പെരുമ്പാമ്പിനെ വനംവകുപ്പിന്റെ പരിശീലനം ലഭിച്ച ജിബിൻ ജോസ് പിടികൂടുന്നത് കൗതുകത്തോടെ 
നോക്കിനിൽക്കുന്നവർ

വെബ് ഡെസ്ക്

Published on Jan 09, 2026, 02:10 AM | 1 min read

ആലപ്പുഴ ​

നഗരഹൃദയത്തിലെ കനാൽകരയിൽനിന്ന്‌ നാല് പെരുമ്പാമ്പുകളെ പിടികൂടി. വ്യാഴം പകൽ 11.30നാണ് ശവക്കോട്ട പാലത്തിനുസമീപം വാടക്കനാൽ കരയിലെ പുൽപടർപ്പിന്നിടയിൽനിന്ന് പെരുമ്പാമ്പുകളെ പിടികൂടിയത്. വഴിയാത്രക്കാരാണ്​ കനാലിന്​ സമീപത്തെ പുല്ലിൽ​ പാമ്പിനെ കണ്ടത്​. ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടിത്തത്തിൽ പരിശീലനം ലഭിച്ച മുല്ലയ-്‌ക്കൽ നെല്ലിയാകുന്നേൽ ജിബി ജോസ്​ (46) എത്തിയാണ്​ പാമ്പുകളെ പിടികൂടിയത്​. അരമണിക്കൂറിലേറെ സമയമെടുത്താണ്​ ഓരോന്നിനെയും കരയ്‌ക്കെത്തിച്ചത്​. ​പിടികൂടുന്നതിനിടെ ഒരുപാമ്പ്​ ചീറിയടുത്തത്​ ആശങ്കക്കിടയാക്കി. ​മൂന്നുപാമ്പുകളെ വലയിലാക്കി പാമ്പുപിടിത്തക്കാരൻ പോയെങ്കിലും വീണ്ടും പാമ്പുണ്ടെന്ന്​ പറഞ്ഞ്​ പ്രദേശവാസികൾ തെരച്ചിലിനിറങ്ങി. തുടർന്ന്‌ പുല്ലിൽകിടന്ന വലിയ പെരുമ്പാമ്പിനെയും പിടികൂടി അധികൃതർക്ക്​ കൈമാറി. ഒരേസ്ഥലത്തുനിന്ന്​ ഇത്രയും പാമ്പുകളെ പിടികൂടുന്നത്​ ആദ്യമാണ്​. കായലിലെ ആവാസവ്യവസ്ഥയിൽ വളരുന്ന പെരുമ്പാമ്പുകൾ ജനവാസമേഖലകളിലേക്കുവരുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്‌. ദിവസങ്ങൾക്കുമുമ്പ്‌​ ഇരുമ്പുപാലത്തിന്‌ സമീപത്തെ വാണിജ്യ കനാലിൽനിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. പള്ളാത്തുരുത്തി കായലിനോട്​ ചേർന്നും സമീപത്തെ പാടശേഖരങ്ങളിലും ധാരാളമായി പെരുമ്പാമ്പുകളുണ്ട്‌. പിടികൂടിയ പെരുമ്പാമ്പുകളെ വനംവകുപ്പ്‌ റാന്നിയിലെ വനത്തിൽ തുറന്നുവിട്ടു. പിടികൂടിയ പാമ്പുകൾക്ക് നാലുമുതൽ അഞ്ചരയടിവരെ നീളവും 10 മുതൽ 15 കിലോവരെ ഭാരവുമുണ്ട്​.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home