ഫ്ളാറ്റിൽ മയക്കുമരുന്ന് പരിശോധനക്കിടെ മൂന്നാം നിലയിൽ നിന്ന് ചാടി; യുവതി മരിച്ചു

പ്രതീകാത്മക ചിത്രം (Photo: NDTV)
ന്യൂഡൽഹി: ഫ്ളാറ്റിൽ മയക്കുമരുന്ന് പരിശോധനക്കിടെ മൂന്നാം നിലയിൽ നിന്ന് ചാടിയ യുവതി മരിച്ചു. നൈജീരിയൻ സ്വദേശിയായ സ്റ്റെല്ല പയസ് ആണ് മരിച്ചത്. ഔട്ടർ ഡൽഹിയിലെ സ്വരൂപ് നഗറിലായിരുന്നു ആന്റി നാർക്കോടിക്സ് ബ്യൂറോയുടെ പരിശോധന. സ്‌റ്റെല്ല താമസിക്കുന്ന ഫ്‌ളാറ്റിൽ ലഹരിമരുന്ന് നിർമാണ സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ആന്റി നാർക്കോട്ടിക്‌സ് സ്‌ക്വാഡ് പരിശോധന നടത്താനെത്തിയത്.
എന്നാൽ സ്‌ക്വാഡിനെ കണ്ടയുടനെ സ്‌റ്റെല്ല നാലാം നിലയിലെ ഫ്‌ളാറ്റിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സമീപത്തെ ബുരാരി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡൽഹിയിൽ ആന്റി നാർക്കോട്ടിക്‌സ് ബ്യൂറോയുടെ പരിശോധന തുടരുകയാണ്. പരിശോധനയിൽ യുവതി താമസിച്ചിരുന്ന ഫ്ളാറ്റിനും പരിസര പ്രദേശങ്ങളിൽ നിന്നും സിന്തറ്റിക് മരുന്ന നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും ബീക്കറുകളും പൈപ്പുകളുമടക്കമുള്ള ഉപകരണങ്ങൾ കണ്ടെത്തി.
കേസിൽ ഫ്‌ളാറ്റിലെ മൂന്നാം നിലയിൽ താമസിക്കുന്ന സ്‌കൈ എന്നയാളേയും നാലാം നിലയിൽ താമസിക്കുന്ന മാർട്ടിൻ ആരോൺ എന്നിവരേയും കസ്റ്റഡിയിലെടുത്തു. സ്‌കൈയുടെ പക്കൽ നിന്ന് നിരോധിത മയക്കുമരുന്നായ മെത്താം ഫെറ്റാമിനും ഒന്നരഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പോലീസ്.









0 comments