കോൺഗ്രസിന് കനത്ത തിരിച്ചടി; മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

image: the hindu
ന്യൂഡൽഹി : രാജ്യസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയിൽ മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജിയിൽ കോൺഗ്രസിന് തിരിച്ചടി.
നാമനിർദേശ പത്രിക നിരസിച്ച വരണാധികാരിയുടെ നടപടിയിൽ ഇടപെടാനാകില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, മീനാക്ഷി നടരാജന്റെ ഹർജി തള്ളി. പത്രിക വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പി കെ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത്.
മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെയാണ് മീനാക്ഷി കോടതിയെ സമീപിച്ചത്. മൂന്ന് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂൺ 18ന് നടക്കാനിരിക്കെയാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിച്ചത്. പത്രിക തള്ളിയ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയുടെ അവധിക്കാല ബെഞ്ചിലാണ് ഹരജി നൽകിയത്.









0 comments