ad
Deshabhimani

കുടിയേറ്റ നയം; യുകെ പാർലമെന്റ് എംപിമാരുമായി ഐഡബ്ലുഎ - ജിബി, എസ്എഫ്ഐ - യുകെ ചർച്ച

sfiuk
വെബ് ഡെസ്ക്

Published on Jun 12, 2026, 01:50 PM | 1 min read

ലണ്ടൻ: യുകെ പാർലമെന്റ് എംപിമാരുമായി ചർച്ചക്കൊരുങ്ങി ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷനും സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ യുണൈറ്റഡ് കിംങ്ഡവും(എസ്എഫ്ഐ - യുകെ). കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ട് ജൂൺ 15ന് യുകെ പാർലമെന്റിൽ വെച്ചാണ് ചർച്ച.


യുകെ സമയം വൈകിട്ട് 2 മണി മുതൽ നാല് വരെയാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ കുടിയേറ്റ നയങ്ങൾ വിദ്യാർഥികളെയടക്കം ബാധിക്കുന്ന സാഹചര്യത്തിലാണ് എസ്എഫ്ഐ - യുകെയുടെ ചർച്ച. യുകെ പ്രതിനിധികൾ വഴി വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം.


ന്യായവും, മാനുഷികവും, ഫലപ്രദവുമായ കുടിയേറ്റ നയങ്ങൾക്കാണ് തങ്ങൾ ആഹ്വാനം ചെയ്യുന്നതെന്നും കുടിയേറ്റക്കാരായ ആരോഗ്യ പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും എസ്എഫ്ഐ - യുകെ അറിയിച്ചു. ചര്‍ച്ചയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്കായി ബന്ധപ്പെടാന്‍ സാധിക്കുന്ന ഫോണ്‍ നമ്പരുകളും നല്‍കിയിട്ടുണ്ട്.

+44 7533289388

+44 7956811553

+44 7826 170488



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home