വായ്‌പയെടുത്ത് കായംകുളം നഗരസഭ
ആധുനിക അറവുശാലയ്‌ക്ക് 12.12 കോടി അനുവദിച്ചു

കായംകുളം
ആധുനിക അറവുശാലയ്‌ക്ക് 12.12 കോടി രൂപ കായംകുളം നഗരസഭ അനുവദിച്ചു. ആധുനിക സൗകര്യങ്ങളില്ലാത്തതാണ് നിലവിലുള്ള അറവുശാല. കരിപ്പുഴ കനാലിൽ അടക്കം മാലിന്യപ്രശ്നവും സൃഷ്‌ടിക്കുന്നു. ഇത് പരിഹരിക്കാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക അറവുശാല നിർമിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് സർക്കാരിന് അപേക്ഷ സമർപ്പിച്ചു. ഇ സെൻട്രൽ ഫോർ ഫാമിങ് ആൻഡ് ഫുഡ് പ്രോസസിങ് എന്ന സ്ഥാപനം ഡിപിആർ തയ്യാറാക്കി. ഡിപിആർ അനുസരിച്ച് ഇംപാക്‌ട് കേരളയുടെ അനുമതിയോടെ കിഫ്‌ബിയിൽനിന്ന് തുക ലഭ്യമാക്കാനാണ് നഗരസഭ ശ്രമിച്ചത്. ഇതിന് കാലതാമസം വരുമെന്നതിനാൽ നഗരസഭാ കൗൺസിൽ യോഗം കെയുആർഡിഎഫ്സിയിൽനിന്ന് വായ്‌പയെടുത്ത് അറവുശാല നിർമിക്കാൻ തീരുമാനിച്ചു. ഇതിനായി കെയുആർഡിഎഫ്സിയെ സമീപിച്ചു. ആവശ്യമായ വായ്‌പ അനുവദിക്കാൻ തയ്യാറാണെന്ന് ഡയറക്‌ടർ അറിയിച്ചു. ഡയറക്‌ടർ ബോർഡ് യോഗം നഗരസഭയുടെ ആവശ്യം അംഗീകരിച്ചതോടെ 12.12 കോടി അനുവദിക്കുകയായിരുന്നു. താമസിയാതെ അറവുശാലയുടെ നിർമാണോദ്ഘാടനം നടത്തുമെന്ന് നഗരസഭാധ്യക്ഷ പി ശശികല പറഞ്ഞു.








0 comments