Deshabhimani

പ്രതിഷേധിച്ച്‌ ജനപ്രതിനിധികൾ

108 ആംബുലൻസ് വീണ്ടും കായംകുളത്തേക്ക്‌ കടത്തി

മാന്നാറിൽനിന്ന്‌ കായംകുളത്തേക്ക്‌ മാറ്റിയ ശേഷം തിരികെ എത്തിച്ച 108 ആംബുലൻസ്‌ വീണ്ടും കായംകുളത്തേക്ക്‌ മാറ്റി.

സജി ചെറിയാൻ എംഎൽഎ മാന്നാർ സി എച്ച്സിയുടെ മുന്നിൽ നടത്തിയ ധർണയിൽ പങ്കെടുക്കുന്നു

വെബ് ഡെസ്ക്

Published on Nov 18, 2026, 12:22 AM | 1 min read

മാന്നാർ

മാന്നാറിൽനിന്ന്‌ കായംകുളത്തേക്ക്‌ മാറ്റിയ ശേഷം തിരികെ എത്തിച്ച 108 ആംബുലൻസ്‌ വീണ്ടും കായംകുളത്തേക്ക്‌ മാറ്റി. മന്ത്രിയുടെ മണ്ഡലത്തിലേക്ക്‌ ആംബുലൻസ്‌ കടത്തിയതിൽ പ്രതിഷേധിച്ച്‌ മാന്നാർ സിഎച്ച്സി യുടെ മുന്നിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനപ്രതിനിധികൾ പ്രതിഷേധ ധർണ നടത്തി. സജി ചെറിയാൻ എംഎൽഎ ധർണയിൽ പങ്കെടുത്ത്‌ സംസാരിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മധുസൂദനൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ബി കെ പ്രസാദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ പി എ ലത, ജില്ലാ പഞ്ചായത്തംഗം ജി കൃഷ്ണകുമാർ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ സുധാമണി, പി എൻ ശെൽവരാജൻ, കെ പി പ്രദീപ്, സതീഷ് കൃഷ്ണൻ, ചാക്കോ കൈയത്ര, അജിത് പഴവൂർ, വത്സല ബാലകൃഷ്ണൻ, സി പി സുധാകരൻ, കെ പ്രശാന്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

sreenarayanaguru open university

01

print edition ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല; കേരള ചരിത്ര കോൺഗ്രസ് അക്കാദമിക്‌ സമ്മേളനം
calicut university

02

print edition കലിക്കറ്റ് പ്രോ വൈസ് ചാൻസലറുടെ നിയമനം: ഹർജിയിൽ വിശദീകരണം തേടി
Cyber Security Attack

03

print edition സൈബർ ആക്രമണം: ഓർത്തഡോക്സ് സഭ പരാതി നൽകി
piyush goyal

04

print edition ആയിരം വിമാനങ്ങൾ കൂടി വാങ്ങുമെന്ന്‌ കേന്ദ്രമന്ത്രി
Paravur Taluk Hospital medical negligence Abdul Jabbar protest

05

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്‌; നീതിക്കായി സമരം തുടർന്ന് അബ്ദുൾ ജബ്ബാർ
Sivasurya.jpg

06

print edition ശിവസൂര്യ എവിടെ?
deshabhimani section

Recommended

Deshabhimani
Home