വാർഡ്‌ പുനർവിഭജനം
10 വരെ പരാതി നൽകാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 06, 2025, 12:02 AM | 1 min read

ആലപ്പുഴ

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തിലെ വാർഡുകൾ പുനർവിഭജിച്ചുള്ള കരട് വിജ്ഞാപനത്തിൽ ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 10ലേക്ക് നീട്ടി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്കോ, കലക്‌ടർക്കോ നേരിട്ടോ രജിസ്‌റ്റേർഡ് തപാലിലോ നൽകാം. ആക്ഷേപങ്ങൾക്കൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം. ഡീലിമിറ്റേഷൻ കമീഷന്റെ വിലാസം: സംസ്ഥാന ഡീലിമിറ്റേഷൻ കമീഷൻ, കോർപറേഷൻ ബിൽഡിങ്‌ നാലാംനില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം -–- 695033 ഫോൺ: 0471-–-2335030 നിർദിഷ്‌ട ബ്ലോക്ക്പഞ്ചായത്ത് വാർഡിൽ ഉൾപ്പെടുന്ന പഞ്ചായത്ത് വാർഡുകളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും കലക്‌ടറേറ്റുകളിലും https://delimitation.lsgkerala.gov.in, https://sec.kerala.gov.in വെബ്സൈറ്റുകളിലും പരിശോധിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home