ad
Deshabhimani

"അരുത് ആ ലഹരി' ബോധവൽക്കരണ പരിപാടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 27, 2025, 12:55 AM | 1 min read

ആലപ്പുഴ

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ്, ആർജിഎസ്എ എന്നിവയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി 'അരുത് ആ ലഹരി' എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ ടി ഡി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹ ഉദ്ഘാടനംചെയ്തു. വിദഗ്ധ പാനൽ ചർച്ചയും നടന്നു. ലഹരിജീവിതത്തോട് വിടപറഞ്ഞ് ജീവിതത്തെ ലഹരിയാക്കിയ സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസർ മുഹമ്മദ് സാലിഹ്, സിവിൽ എക്സൈസ് ഓഫീസർ വി ബി വിപിൻ, മനശാസ്ത്രവിദഗ്ധൻ ഡോ. ജി അനൂപ്, അഡ്വ. റെയ്നി എം കുര്യാക്കോസ് എന്നിവർ കുട്ടികളുമായി സംവദിച്ചു. പിടിഎ പ്രസിഡന്റ് ബി അജേഷ് അധ്യക്ഷനായി. ടി‌ ഡി സ്കൂൾ വിദ്യാർഥിനി ബെറ്റ്സി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് സി അലക്സ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാംഗം ആർ സുമ, എൽഎസ്ജിഡി അസിസ്റ്റന്റ് ഡയറക്ടർ ആർ രജിത്ത്, ആർജിഎസ്എ ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ അജിത്ത് ഗോപാൽ, ടി രാഹുൽ, പ്രഥമാധ്യാപിക ബി ശ്രീജ, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home