പഠനനിലവാരം ഉയർത്തണം: പി പി ചിത്തരഞ്ജൻ

ആലപ്പുഴ
മലയാളിക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്നതാണ് വിദ്യാഭ്യാസ മേഖലയിലെ വലിയ നേട്ടങ്ങളെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. ആലപ്പുഴ പഴവങ്ങാടി കാർമൽ ഹാളിൽ ‘ദേശാഭിമാനി ഫോക്കസ് 2025’ കരിയർ ഫെസ്‌റ്റിവൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു എംഎൽഎ. കേരളത്തിന്റെ സാമൂഹിക ജീവിതം മെച്ചപ്പെടുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് വിദ്യാഭ്യാസ മേഖലയാണ്. അതിവേഗ മാറ്റങ്ങളിലൂടെയാണ് ലോകം പോകുന്നത്. അതിന്റെ പ്രതിഫലനം നമ്മുടെ വിദ്യാഭ്യാസമേഖലയിലും കാണാം. അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റം സാധ്യമാക്കാനായി. പഠന നിലവാരം ഉയർത്തുന്നതിലാകണം ഇനി ശ്രദ്ധ. പത്രധർമത്തിന് അപ്പുറത്ത് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയ്‌ക്ക് ദേശാഭിമാനി നൽകുന്നത് വലിയ സംഭാവനയാണ്–-എംഎൽഎ പറഞ്ഞു.










0 comments