ad
Deshabhimani

സംസ്ഥാന സ-്കൂൾ പ്രവേശനോത്സവം

ആലപ്പുഴയുടെ ആഘോഷമാക്കും:
മന്ത്രി സജി ചെറിയാന്‍

 സ്‍കൂള്‍ പ്രവേശനോത്സവം

സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന സംഘാടകസമിതി യോഗത്തിൽ മന്ത്രി സജി ചെറിയാൻ സംസാരിക്കുന്നു. പി പി ചിത്തരഞ്ജൻ എംഎൽഎ സമീപം

വെബ് ഡെസ്ക്

Published on May 21, 2025, 12:13 AM | 1 min read

ആലപ്പുഴ

കലവൂർ ഗവ. എച്ച്എസ്എസിൽ രണ്ടിന് നടക്കുന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജില്ലയുടെ ആഘോഷമാക്കി മാറ്റുമെന്ന് മന്ത്രി സജി ചെറിയാൻ. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ഒരുക്കങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച മന്ത്രി സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പുതുതായി പ്രവേശനം നേടുന്ന പ്രൈമറി വിദ്യാർഥികൾക്ക് ഉപഹാരം നൽകാനും സ്‌കൂൾ ആർട്ട് ഗ്രൂപ്പും സമഗ്രശിക്ഷ കേരളയുടെ അധ്യാപകരും ചേർന്ന് ക്ലാസ് മുറികൾ അലങ്കരിക്കാനും തീരുമാനിച്ചു. ജനപ്രതിനിധികളും അധ്യാപകരും വീടുകളിലെത്തി രക്ഷിതാക്കളെ പ്രവേശനോത്സവത്തിലേക്ക് ക്ഷണിക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചനാമത്സരം സംഘടിപ്പിക്കും. പ്രവേശനോത്സവ ദിവസം വേദിക്ക് സമീപം പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, എഡിഎം ആശാ സി എബ്രഹാം, വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത, സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ഡിപിസി എം എസ് വിനോദ് എന്നിവരും ജനപ്രതിനിധികളും അധ്യാപക രക്ഷാകർതൃ സംഘടന പ്രതിനിധികളും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home