മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും
എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

ആലപ്പുഴ
കേരള എൻജിഒ യൂണിയൻ 62–--ാം സംസ്ഥാന സമ്മേളനം ഞായറാഴ്‌ച വൈകിട്ട് 3.30ന് പാതിരപ്പള്ളി കാമിലോട്ട് കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്‌ചയാണ് സമാപനം. ഞായർ രാവിലെ 8.30ന് പതാക ഉയർത്തും. തുടർന്ന് സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പ്, പ്രതിനിധി സമ്മേളനം. വൈകിട്ട് ഉദ്‌ഘാടന സമ്മേളനത്തിൽ പ്രസിഡന്റ് എം വി ശശിധരൻ അധ്യക്ഷനാകും. 304 വനിതകൾ ഉൾപ്പെടെ 948 പ്രതിനിധികൾ പങ്കെടുക്കും. തിങ്കൾ പകൽ 11ന് സുഹൃദ്‌സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി എസ് സുജാത ഉദ്ഘാടനംചെയ്യും. മൂന്നിന് "നവകേരള നിർമാണത്തിൽ സിവിൽ സർവീസിനുള്ള പങ്ക്' എന്ന വിഷയത്തിൽ ഡോ. ടി എം തോമസ് ഐസക് സംസാരിക്കും. 4.30ന് "ദേശീയതയുടെ വർത്തമാനം' എന്ന പേരിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡോ. സുനിൽ പി ഇളയിടം, എം എം ഷിനാസ് എന്നിവർ സംസാരിക്കും. ചൊവ്വ രാവിലെ 8.45ന് "ധനകാര്യ ഫെഡറലിസവും സിവിൽ സർവീസും' എന്ന വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ സംസാരിക്കും. പകൽ 2.30ന് "ലിംഗനീതി, തുല്യത, വികസനം' എന്ന വിഷയത്തിൽ വനിതാ സെമിനാർ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ് യു വാസുകി ഉദ്ഘാടനംചെയ്യും. ആർ പാർവതി ദേവി, ഗായത്രി വർഷ എന്നിവർ സംസാരിക്കും. വൈകിട്ട് 5.30ന് സമാപനം. പ്രകടനം ഒഴിവാക്കി. സ്വാഗതസംഘം ചെയർമാൻ പി പി ചിത്തരഞ്ജൻ എംഎൽഎ, യൂണിയൻ പ്രസിഡന്റ് എം വി ശശിധരൻ, ജനറൽ സെക്രട്ടറി എം എ അജിത്കുമാർ,, സ്വാഗത സംഘം ജനറൽ കൺവീനർ ബി സന്തോഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
‘ഫെഡറലിസത്തിന്റെ തകർച്ചയും സംസ്ഥാനങ്ങളുടെ ഭാവിയും’ സെമിനാർ ഇന്ന്
ആലപ്പുഴ
കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്‌ച "ഫെഡറലിസത്തിന്റെ തകർച്ചയും സംസ്ഥാനങ്ങളുടെ ഭാവിയും' വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. വൈകിട്ട് നാലിന് നഗരസഭാ ടൗൺ ഹാളിന് മുന്നിൽ നടക്കുന്ന സെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. മുൻമന്ത്രി വി എസ് സുനിൽകുമാർ സംസാരിക്കും.









0 comments