മെഡി. കോളേജ് ആശുപത്രിയിൽ 
നവീകരിച്ച ഐസിയു

ആലപ്പുഴ മെഡിക്കൽ കോളേജ്
വെബ് ഡെസ്ക്

Published on Jun 20, 2025, 01:17 AM | 1 min read

വണ്ടാനം

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയു കിടക്കകളുടെ എണ്ണം വർധിപ്പിച്ചു. നവീകരിച്ച മെഡിസിൻ തീവ്രപരിചരണ വിഭാഗം (മെഡിസിൻ ഐ സി യു) എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ആശുപത്രിയിലെ മൾട്ടി ഡിസിപ്ലിനറി (എംഡിഐസിയു ) മെഡിസിൻ വിഭാഗത്തിൽ 12 ലക്ഷം ചെലവിട്ട്‌ 10 കിടക്കകളാണ്‌ വർധിപ്പിച്ചത്. സർജറി ഐസിയുവിൻെറ അറ്റകുറ്റപ്പണിയും ഇതോടൊപ്പം പൂർത്തീകരിച്ചു. ഇതോടെ ആകെ 37 ഐസിയു കിടക്കകളാവും ഉണ്ടാവുക. സൂപ്പർ സ്പെഷ്യാലിറ്റിയിൽ 9 കിടക്കകളോടെ എമർജൻസി ഐസിയു സജ്ജീകരിച്ചു. ഒപ്പം ട്രോമ ഐസിയുവിൽ 9 കിടക്കകളുണ്ട്‌. ഇതോടെ സൂപ്പർ സ്പെഷ്യലിറ്റിയിലെ ഐസിയുവിന് പുറമേ 55 ഐസിയു കിടക്കകളായി. ഐസിയു കിടക്കകളുടെ എണ്ണം വർധിപ്പിക്കണമെന്ന് കാട്ടി എച്ച് സലാം എം എൽ എ ആരോഗ്യമന്ത്രിക്ക് നേരത്തെ കത്തുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രിൻസിപ്പൽ ഡോ.ബി പദ്മകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാർ, മെഡിസിൻ വിഭാഗം മേധാവി ഡോ. സുരേഷ് രാഘവൻ, എംഡിഐസിയു നോഡൽ ഓഫീസർ ഡോ. എൻ ആർ സജികുമാർ, ചീഫ് നഴ്സിങ് ഓഫീസർ പി കെ ഉഷ, നഴ്സിങ് സൂപ്രണ്ടുമാരായ എസ് മിനി, എം നളിനി, ജി ജലജമ്മ, ഇ ജി ഷീബ, വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home