സമരത്തിന് ക്ഷണിക്കാന്‍ പോയി യോഗ പരിശീലകനായി

മട്ടാഞ്ചേരി
കല്ലുപ്പ് സമരത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ പോയി ഒടുവില്‍ വി എസിന്റെ യോഗ പരിശീലകനായി മാറിയ ഓര്‍മയിലാണ് രുദ്ര യോഗ സെന്ററിലെ യോഗ പരിശീലകനായ വി എസ് സുധീര്‍. 2001ല്‍ വി എസ് പ്രതിപക്ഷനേതാവായിരിക്കുമ്പോഴാണ് സമരത്തിന് ക്ഷണിക്കാന്‍ സുധീര്‍ തിരുവനന്തപുരത്ത് എത്തുന്നത്. താന്‍ യോഗ പരിശീലകനാണെന്ന് പറഞ്ഞാണ് സുധീര്‍ വി എസിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് സമരം ഉദ്ഘാടനംചെയ്ത് കഴിഞ്ഞപ്പോള്‍ സുധീര്‍ മാസ്റ്ററെ വി എസ് എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് ക്ഷണിച്ചു.
പിറ്റേന്ന് സുധീര്‍ എത്തുമ്പോള്‍ വി എസ് യോഗ പരിശീലനത്തിന് തയ്യാറാണ്. വി എസിനെ പ്രായത്തിനനുസരിച്ചുള്ള യോഗ പാഠങ്ങള്‍ പരിശീലിപ്പിച്ചത് സുധീറായിരുന്നു. തുടർന്ന് 2019 വരെ 18 വര്‍ഷം യോഗ പരിശീലിപ്പിച്ചു. കോവിഡ് കാലമായതോടെയാണ് ഇത് മുടങ്ങിയത്.











0 comments