ആശുപത്രി സന്ദർശിച്ച് എൽഡിഎഫ് കൗൺസിലർമാർ
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എക്സ്റേ യൂണിറ്റ് പ്രവർത്തിപ്പിക്കണം

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എക്സ്റേ യൂണിറ്റ് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ എൽഡിഎഫ് കൗൺസിലർമാർ ആശുപത്രി സെക്രട്ടറിയുമായി സംസാരിക്കുന്നു
മൂവാറ്റുപുഴ
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ എക്സ്-റേ മെഷീൻ തകരാറിലായതും മരുന്നുകളുടെ ലഭ്യതക്കുറവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ ആശുപത്രിയിലെത്തി ഉദ്യോഗസ്ഥരെ സന്ദർശിച്ചു. ആശുപത്രിയിൽ എക്സറേ യൂണിറ്റ് മാസങ്ങളായി പ്രവർത്തിക്കുന്നില്ല. വേണ്ടത്ര മരുന്നുകളുമില്ല. പരിഹരിക്കാൻ ആരോഗ്യവകുപ്പും നഗരസഭയും തയ്യാറാകാത്തതിനാൽ രോഗികൾ വലയുകയാണ്.
രോഗികളെ ഡോക്ടർമാർ പരിശോധിച്ച് സമീപത്തെ സ്വകാര്യസ്ഥാപനങ്ങൾ നടത്തുന്ന എക്സ്റേ യൂണിറ്റുകളിലേക്ക് അയക്കുകയാണ് പതിവ്. ആശുപത്രിയിൽ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാതെ നഗരസഭ ഭരണസമിതിയും ഡോക്ടർമാരും ചേർന്ന് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുകയാണെന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് എൽഡിഎഫ് കൗൺസിലർമാർ ആശുപത്രിയിലെത്തിയത്.
സൂപ്രണ്ട് സ്ഥലത്തില്ലാത്തതിനാൽ സെക്രട്ടറിയെക്കണ്ട് സംസാരിച്ചു. എൽഡിഎഫ് കൗൺസിലർമാരായ മജീദ് മങ്ങാടൻ, എൻ എം കിഷോർ, ടി എ സജി, റബിൻസ് ടി അലിയാർ, രജനി സജീവ്, അമ്പിളി ബിജു, ജയ സുകു എന്നിവരാണ് ആശുപത്രിയിലെത്തിയത്.










0 comments