ad
Deshabhimani

ചങ്ങാതിക്കൂട്ടത്തിന് സൈക്കിൾ സമ്മാനിച്ച് കൈനടി ജനമൈത്രി പൊലീസ്‌

വെളിയനാട് ബിആർസിയിലെ ചങ്ങാതിക്കൂട്ടത്തിന് കൈനടി ജനമൈത്രി പൊലീസ് സൈക്കിൾ സമ്മാനിച്ചപ്പോൾ

വെളിയനാട് ബിആർസിയിലെ ചങ്ങാതിക്കൂട്ടത്തിന് കൈനടി ജനമൈത്രി പൊലീസ് സൈക്കിൾ സമ്മാനിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Sep 20, 2026, 12:59 AM | 1 min read

മങ്കൊമ്പ്

സമഗ്രശിക്ഷാ കേരളം വെളിയനാട് ബിആർസിയുടെ ചങ്ങാതിക്കൂട്ടത്തിന് കൈനടി ജനമൈത്രി പൊലീസിന്റെ സമ്മാനമായി സൈക്കിൾ. കൈനടി എജെജെഎം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി യദു എം രാജേഷിനാണ് ചങ്ങാതിക്കൂട്ടത്തിലൂടെ സൈക്കിൾ സമ്മാനമായി നൽകിയത്. ഓണച്ചങ്ങാതിയിൽ പങ്കെടുത്ത കൈനടി ജനമൈത്രി പൊലീസ് സ്റ്റേഷനിലെ എസ് ഐ ഗോപകുമാർ സൈക്കിൾ സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്കോട്ട്‌ലന്റിൽ ജോലി ചെയ്യുന്ന മകൻ അഭിരാം ആണ് സൈക്കിൾ വാങ്ങി നൽകിയത്. കൈനടി ജനമൈത്രി സ്റ്റേഷനിൽ നടന്ന ചടങ്ങ്‌ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശോഭന ഉദയകുമാർ ഉദ്ഘാടനം ചെയ്തു. നീലംപേരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ വിനയ ചന്ദ്രൻ അധ്യക്ഷനായി. കൈനടി എസ്എച്ച്ഒ കെ യു ബിനു, എസ് ഐ കെ പി ഗോപകുമാർ, വെളിയനാട് ബിപിസി ഷിഹാബ് നൈന, ചെറുകര എസ്എൻഡിപി യുപി സ്‌കൂൾ മാനേജർ ശിവദാസ്, അഭിറാം, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷജീന എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home