ad
Deshabhimani

ആവിഷ്‌കാരസ്വാതന്ത്ര്യത്തിൽ കടന്നുകയറുന്നതിൽ പ്രതിഷേധിക്കുക: സാഹിത്യസംഘം

pukasa

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൺവൻഷൻ ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 20, 2026, 01:01 AM | 1 min read

കോട്ടയം

​ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേൽ അടിയന്തരാവസ്ഥയ്ക്ക്‌ സമാനമായ ഏകാധികാരത്തിന്റെ ഭരണകൂടസാധ്യതകൾ ഉപയോഗിച്ച്‌ ഇല്ലായ്‌മ ചെയ്യാനുള്ള കേരള സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന്‌ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി ആർ ഹരിലാൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പ്രൊഫ. സുജ സൂസൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബി ശശികുമാർ, ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ, ജില്ലാ ട്രഷറർ വി ജി ശിവദാസ്‌, പൊൻകുന്നം സെയ്‌ദ്‌, കെ പി ബാലഗോപാലൻ നായർ, അഡ്വ. എൻ ചന്ദ്രബാബു, പ്രൊഫ. എം ജി ബാബുജി, വനിതാ സാഹിതി ജില്ലാ സെക്രട്ടറി പി കെ ജലജാമണി, അഡ്വ. അംബരീഷ്‌ ജി വാസു, ഡോ. ജെയിംസ്‌ മണിമല, പ്രൊഫ. ടി ആർ കൃഷ്‌ണൻകുട്ടി എന്നിവർ സംസാരിച്ചു. കെ പി ബാലഗോപാലൻ നായർ, ഗാനഭൂഷണം വി എസ്‌ വാസന്തി എന്നിവർ ഗാനങ്ങൾ ആലപിച്ചു. നാടൻപാട്ടുകാലാകാരൻമാരായ രാഹുൽ കൊച്ചപ്പി, പി സി ദാസ്‌ എന്നിവർ നാടൻ പാട്ടുകൾ അവതരിപ്പിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home