ad
Deshabhimani

സഹോദയ ടൂർണമെന്റ് സമാപിച്ചു

സഹോദയ ഫുട്ബോൾ ടൂർണമെന്റിൽ അണ്ടർ 19 വിഭാഗത്തിൽ ജേതാക്കളായ ആലപ്പുഴ ബിലീവേഴ്സ് ഇംഗ്ലീഷ് മിഡിയം സ‍്കൂൾ ട്രോഫി ഏറ്റുവാങ്ങുന്നു

സഹോദയ ഫുട്ബോൾ ടൂർണമെന്റിൽ അണ്ടർ 19 വിഭാഗത്തിൽ ജേതാക്കളായ ആലപ്പുഴ ബിലീവേഴ്സ് ഇംഗ്ലീഷ് മിഡിയം സ‍്കൂൾ ട്രോഫി ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Sep 20, 2026, 01:09 AM | 1 min read

അരൂർ

ചന്തിരൂർ അൽ അമീൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സിബിഎസ്ഇ ആലപ്പുഴ സഹോദയ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. മുൻ ഇന്ത്യ ഫുട്ബോൾ താരം സി വി സീന സമ്മാനം നൽകി. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ബിലീവേഴ്സ് ചർച്ച് ആലപ്പുഴയും അണ്ടർ 16 വിഭാഗത്തിൽ സെന്റ് അലോഷ്യസ് സ്കൂൾ പുന്നപ്രയും പെൺകുട്ടികളുടെ വിഭാഗത്തിൽ മാതാ സീനിയർ സെക്കൻഡറി സ്കൂൾ ആലപ്പുഴയും വിജയികളായി. വിഎൻഎസ്എസ് കണിച്ചുകുളങ്ങരയും സെന്റ്‌ മേരീസ് റസിഡൻഷ്യൽ സ്കൂൾ ആലപ്പുഴയും ആൺകുട്ടികളുടെ അണ്ടർ 19 വിഭാഗത്തിലും മാതാ സീനിയർ സെക്കൻഡറി സ്കൂൾ ആലപ്പുഴയും സെന്റ്‌ മേരി ഓഫ് ലൗക്ക പള്ളിപ്പുറം ആൺകുട്ടികളുടെ അണ്ടർ 16 വിഭാഗത്തിലും സെന്റ്‌മേരീസ് റസിഡൻസി സ്കൂൾ ആലപ്പുഴ, സെന്റ് ജോസഫ്സ്‌ പൊള്ളേത്തൈ സ്കൂൾ രണ്ടും മൂന്നും സ്ഥാനം നേടി. ചടങ്ങിൽ സഹോദര പ്രസിഡന്റ് സി ആർ ശ്രീജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം പി ആർ ജ്യോതിലക്ഷ്മി, എ കെ അബ്ദുൽ ജബ്ബാർ, ജനറൽ കൺവീനർ ആശ യതീഷ്, സൂസൻ തോമസ്, കെ എൻ നാസർ, ഇ ഇ ഇഷാദ്, ബെൻസി ആന്റണി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home