ad
Deshabhimani

ലോക സമാധാന സദസ്സ്‌ സംഘടിപ്പിച്ചു

World Peace Forum

അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി ജില്ലാ കമ്മിറ്റി ലോക സമാധാന സദസ്സ്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം 
പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 25, 2026, 01:36 AM | 1 min read

കളമശേരി


അഖിലേന്ത്യസമാധാന ഐക്യദാർഢ്യസമിതി (ഐപ്സോ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക സമാധാന സദസ്സ്‌ സംഘടിപ്പിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്തു. ലോകത്ത് ഇന്ന് നടക്കുന്ന എല്ലാ യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും അടിസ്ഥാന കാരണം അമേരിക്കയുടെ സാമ്പത്തിക താൽപ്പര്യങ്ങളും വൻകിട ആയുധ കച്ചവടതാൽപ്പര്യങ്ങളുമാണെന്ന്‌ പി രാജീവ്‌ പറഞ്ഞു.

യുദ്ധങ്ങൾ എന്നതിനേക്കാൾ നടക്കുന്നത് അധിനിവേശവും കടന്നാക്രമണവുമാണ്. സ്വതന്ത്ര രാജ്യങ്ങളെ ആക്രമണങ്ങളിലൂടെ സാമന്ത രാജ്യങ്ങളാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐപ്സോ ജില്ലാ വൈസ് പ്രസിഡന്റ്‌ ടി വി അനിത അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം എം ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം എം ടി നിക്സൺ, അഡ്വ. ഉദയൻ പൈനാക്കി, അഡ്വ.ടി ഇ ഇസ്മായിൽ, പി എ രാജീവ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home