ലോക ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്
കേരളത്തിൽനിന്ന് 6 പേർ

ലോക ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽനിന്ന് പങ്കെടുക്കുന്നവർ
കളമശേരി
ജപ്പാനിലെ ഒക്വിനാവയിൽ നടക്കുന്ന മൂന്നാമത് ലോക ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽനിന്ന് ആറുപേർ പങ്കെടുക്കും. ഒക്വിനാവൻ സർക്കാർ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ ജൂലൈ 30 മുതൽ ആഗസ്‌ത് മൂന്നുവരെ 16 ഇനങ്ങളിലായി നടക്കുന്ന മത്സരത്തിൽ 14 വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഭാഗമാകുക.
അയ്റാ നസ്രീൻ, ജോയ് എബ്രഹാം മറ്റം, ആരാധ്യ ശ്രീലാൽ, വേദ ലിബിനേഷ്, ശിവാനി ദീപേഷ്, ഹാരി ഷാജു എന്നിവരാണ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നത്. ക്യൂഡോക്കാൻ കരാട്ടെ ഫെഡറേഷന്റെ കീഴിൽ ആറ് മാസത്തെ പരിശീലനം പൂർത്തിയാക്കി 24ന് ഇവർ കൊച്ചിയിൽനിന്ന് പുറപ്പെടും.








0 comments