ലോക ഹൃദയദിനത്തോടനുബന്ധിച്ച് സൈക്ലത്തോൺ സംഘടിപ്പിച്ചു

ലോകഹൃദയ ദിനത്തോടനുബന്ധിച്ച് കറുകുറ്റി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സംഘടിപ്പിച്ച സൈക്ലത്തോൺ നഗരസഭ ചെയർമാൻ ഷിയോ പോള്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു
അങ്കമാലി
ലോക ഹൃദയദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൈക്ലത്തോണും ആരോഗ്യബോധവൽക്കരണവും സംഘടിപ്പിച്ചു.
അങ്കമാലി നഗരസഭയുടെ ഓപ്പൺ ജിമ്മിന് സമീപത്തുനിന്ന് ആരംഭിച്ച സൈക്ലത്തോൺ നഗരസഭ ചെയർമാൻ ഷിയോ പോൾ, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സിഇഒ ഡോ. ഏബെൽ ജോർജ് എന്നിവർചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പാരാലിമ്പിക്‌സ് ആം റെസ്‌ലിങ് ചാമ്പ്യൻ ജോബി മാത്യു മുഖ്യാതിഥിയായി.
സൈക്ലത്തോണിൽ പങ്കെടുത്തവർക്ക് ഹെൽത്ത് ചെക്കപ്പ് കൂപ്പൺ, സർട്ടിഫിക്കറ്റ് എന്നിവ നൽകി. ആരോഗ്യ ക്ലാസുകളും ഡോ. ബിനോയി സേവ്യറുടെ നേതൃത്വത്തില്‍ സിപിആർ പരിശീലനവും നടന്നു. ഡോ. ഹർഷ ജീവൻ, സീനിയർ കൺസൾട്ടന്റ് ആൻഡ് എച്ച്ഒഡി കാർഡിയോളജി വിഭാഗം ഡോ. റിനെറ്റ് സെബാസ്റ്റ്യൻ എന്നിവർ ഹൃദയാരോഗ്യ സംരക്ഷണത്തെക്കുറിച്ച് ക്ലാസെടുത്തു. ഫിറ്റ്‌നസ് ചലഞ്ചും സംഘടിപ്പിച്ചു.










0 comments