ad
Deshabhimani

ഗേറ്റിലുണ്ട് വിശ്വകിരീടം

World Cup

മട്ടാഞ്ചേരി കരിപ്പാലത്ത് അർജന്റീന ആരാധകൻ ആസിഫ് റഹ്-മാനും മകൾ ഇബ്സത്തും ലോകകപ്പ് ട്രോഫിയുടെ മാതൃകയിൽ സ്ഥാപിച്ച ഗേറ്റിന് മുമ്പിൽ

avatar
സ്വന്തം ലേഖകൻ

Published on Jun 11, 2026, 12:43 AM | 1 min read

കൊച്ചി

വീടിന്റെ പടിവാതിൽക്കൽത്തന്നെ ഫുട്ബോൾ ആവേശം നെഞ്ചേറ്റുന്ന അപൂർവ കാഴ്ച. ലോകകപ്പ് മാതൃകയിൽ നിർമിച്ച ഒരു ഗേറ്റ്!. ഫുട്ബോളിനോടുള്ള അടങ്ങാത്ത പ്രണയം വീടിന്റെ പ്രധാന കവാടത്തിൽ കൊത്തിവച്ചിരിക്കുകയാണ് മട്ടാഞ്ചേരി കരുപ്പാലം കാട്ടുപറമ്പിൽ ആസിഫ് റഹ്മാൻ. കടുത്ത അര്‍ജന്റീന ആരാധകനായ ആസിഫ് 2022 ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ പകുതിയായപ്പോഴാണ് ഗേറ്റില്‍ ലോകകപ്പ് മാതൃക ഒരുക്കാന്‍ തീരുമാനിച്ചത്. അര്‍ജന്റീനയും മെസിയും കപ്പ് ഉയര്‍ത്തുമെന്ന ആത്മവിശ്വാസമായിരുന്നു തീരുമാനത്തിനുപിന്നില്‍.


ആസിഫിന്റെ മക്കളുടെ പേരുകളിലും അര്‍ജന്റീനയോടുള്ള സ്നേഹം കാണാം. ആദ്യ മകന് മെസ്സിയർ എന്നും രണ്ടാമത്തെയാൾക്ക്‌ ഐമര്‍ എന്നും പേരുനല്‍കി. വീടിന് തൊട്ടടുത്തുള്ള ആസിഫിന്റെ സ്പോര്‍ട്സ് കടയുടെ പേരും മെസ്സിയര്‍ എന്നാണ്.

സ്കൂള്‍ പഠനകാലത്ത് ആലപ്പുഴ ജില്ലാ ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുണ്ട്. എഐഎഫ്എഫ് ലൈസൻസുള്ള കോച്ച് കൂടിയാണ് ആസിഫ്. ഇത്തവണയും കപ്പുയര്‍ത്തിത്തന്നെയാകും മെസിയും സംഘവും മടങ്ങുകയെന്നാണ് ആസിഫ് പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home