ലോക കേരദിനം ആചരിച്ചു

തണ്ടേക്കാട് ഹയർ സെക്കൻഡറി സ്കൂളിൽ ലോക കേരദിനാചരണം പി എ മുക്താർ തെങ്ങിൻതൈ നൽകി ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂര്‍
ലോക കേരദിനം ആചരിച്ചു. തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസില്‍ ഫോറസ്ട്രി ആന്‍ഡ് നേച്ചര്‍ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെയാണ് ദിനാചരണം നടത്തിയത്.
ജില്ലാപഞ്ചായത്ത് പൊതുപൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എ മുക്താര്‍ വിദ്യാര്‍ഥി പ്രതിനിധി പി എഫ് മുസമ്മിലിന് തെങ്ങിന്‍തൈ നല്‍കി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുസ്തഫ ചിറ്റേത്തുകുടി അധ്യക്ഷനായി. പ്രധാനാധ്യാപിക വി എം മിനിമോള്‍, പ്രോഗ്രാം കോ–ഓര്‍ഡിനേറ്റര്‍ കെ എ നൗഷാദ്, സ്റ്റാഫ് സെക്രട്ടറി അലിയാമോള്‍ അലിയാര്‍, ടി എം ഫെമിന, പി എസ് അനീന എന്നിവര്‍ സംസാരിച്ചു.
വൈപ്പിൻ
പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ നാളികേരദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പള്ളിപ്പുറം കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തുതലത്തിൽ നടന്ന നാളികേരദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ ജയൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ നീതു ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി അജയൻ, പ്രധാനാധ്യാപകൻ സേവ്യർ പുതുശേരി, വൈപ്പിൻ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി കെ സിമ്മി തുടങ്ങിയവർ സംസാരിച്ചു.
കരുമാല്ലൂർ
കരുമാല്ലുർ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ മാഞ്ഞാലി എഐഎസ് യുപി സ്കൂളിൽ ലോക നാളികേരദിനാഘോഷം സംഘടിപ്പിച്ചു. തെങ്ങിൻതൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി എ മുജീബ് ദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് അധ്യക്ഷയായി. എ എം അബു, ഷാജിത നിസാർ, സിനി, എ ബി അബ്ദുൽ ഖാദർ, ബിൻസി കെ വർക്കി, ടി എച്ച് അനസ് എന്നിവർ സംസാരിച്ചു.










0 comments