ad
Deshabhimani

പഴയ കടലാസിൽനിന്ന്‌ 
കൂറ്റൻ ലോകകപ്പ്‌ മാതൃക

workd cup model

മഞ്ഞുമ്മൽ മുട്ടാർ പാലത്തിനുസമീപം സ്ഥാപിച്ച ലോകകപ്പ് മാതൃക

വെബ് ഡെസ്ക്

Published on Jul 16, 2026, 02:35 AM | 1 min read

കളമശേരി


ഫുട്‌ബോൾ ആവേശം നാടെങ്ങും നിറഞ്ഞുനിൽക്കെ മുട്ടാർ പാലത്തിനുസമീപം ആവേശക്കാഴ്ചയായി കൂറ്റൻ ലോകകപ്പ് മാതൃക. ശിൽപ്പിയും ചിത്രകാരനുമായ സി എം കൊച്ചി എന്നറിയപ്പെടുന്ന സി എം പ്രസാദാണ് സാന്റോസ്‌ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനുവേണ്ടി ഉപയോഗശൂന്യമായ പത്രക്കടലാസുകൊണ്ട്‌ ശിൽപ്പം നിർമിച്ചത്‌.


ആറരയടിയിലേറെ ഉയരവും നാലടി വ്യാസവുമുള്ളതാണ് കപ്പിന്റെ മാതൃക. മുട്ടാറിലെ പ്രാദേശിക കലാകാരന്മാരെ ഉൾപ്പെടുത്തി 25 കിലോഗ്രാം പേപ്പറും നാല് കിലോഗ്രാം മൈദയുമാണ് 32 മണിക്കൂർ

നീണ്ട ശിൽപ്പനിർമാണത്തിന് ഉപയോഗിച്ചത്. ഇരുമ്പുസ്റ്റാൻഡിൽ തറയിൽനിന്ന് മൂന്നടി ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്‌. മെറ്റൽ ഫ്രെയിമിൽ തീർത്ത ബോക്സിനകത്താണ് ശിൽപ്പമുള്ളത്‌. ബോക്സിന്റെ മൂന്ന് വശവും സുതാര്യഭിത്തിയും അകത്ത് എൽഇഡി ലൈറ്റുമുണ്ട്‌.


c m ശിൽപ്പി 
സി എം കൊച്ചി 
(സി എം പ്രസാദ്‌)


മഞ്ഞുമ്മൽ സ്വദേശിയായ പ്രസാദ് ലളിതകലാ അക്കാദമിയുമായി ബന്ധപ്പെട്ട് നിരവധി എക്സിബിഷനുകളിൽ പങ്കെടുത്ത കലാകാരനാണ്‌. ശുചിത്വമിഷനുമായി ചേർന്ന് തദ്ദേശസ്ഥാപനങ്ങളിൽ ചിത്രങ്ങളും ശിൽപ്പങ്ങളും തയ്യാറാക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home